Latest News

കര്‍ഷക നിയമം: കാര്‍ഷിക നിയമത്തിന്റെ കോപ്പി കത്തിച്ച് കെജ്രിവാള്‍ നാടകം കളിക്കുന്നുവെന്ന് മുന്‍ കേന്ദ്ര മന്ത്രി ഹര്‍ഷിമ്രത് കൗര്‍ ബാദല്‍

കര്‍ഷക നിയമം: കാര്‍ഷിക നിയമത്തിന്റെ കോപ്പി കത്തിച്ച് കെജ്രിവാള്‍ നാടകം കളിക്കുന്നുവെന്ന് മുന്‍ കേന്ദ്ര മന്ത്രി ഹര്‍ഷിമ്രത് കൗര്‍ ബാദല്‍
X

ചണ്ഡിഗഡ് : നിയമസഭയില്‍ കേന്ദ്ര സര്‍ക്കാരിന്റെ മൂന്ന് കാര്‍ഷിക നിയമങ്ങളുടെ പകര്‍പ്പുകള്‍ കീറിയെറിഞ്ഞ് എഎപി നേതാവും ഡല്‍ഹി മുഖ്യമന്ത്രിയുമായ അരവിന്ദ് കെജ്രിവാള്‍ നാടകം കളിക്കുകയാണെന്ന് മുന്‍ കേന്ദ്ര മന്ത്രിയും അകാലിദള്‍ നേതാവുമായ ഹര്‍ഷിമ്രത് കൗര്‍ ബാദല്‍. തന്റെ സംസ്ഥാനത്ത് കേന്ദ്ര സര്‍ക്കാരിന്റെ കര്‍ഷക വിരുദ്ധ നിയമങ്ങള്‍ നോട്ടിഫൈ ചെയ്ത കെജ്രിവാള്‍ ഇപ്പോള്‍ നാടകം കളിച്ച് താന്‍ കര്‍ഷകര്‍ക്കൊപ്പമാണെന്ന് നടിക്കുകയാണെന്ന് അവര്‍ കുറ്റപ്പെടുത്തി.

പാസ്സാക്കപ്പെട്ട് ഏറെ താമസിയാതെ, നവംബര്‍ 23ന്് നിയമം നോട്ടിഫൈ ചെയ്ത് അവതരിപ്പിച്ചത് ഡല്‍ഹി സര്‍ക്കാരാണെന്നും ഇപ്പോള്‍ അതിനെതിരേ രംഗത്തുവന്നിരിക്കുന്നത് തികഞ്ഞ കാപട്യമാണെന്നും ബാദല്‍ കഴിഞ്ഞ ദിവസം പുറത്തുവിട്ട പ്രസ്താവനയില്‍ പറഞ്ഞു.

വളരെ പെട്ടെന്ന് കര്‍ഷകരുടെ പ്രശ്‌നം കെജ്രിവാള്‍ മനസ്സിലാക്കിയത് വിചിത്രമായിരിക്കുന്നുവെന്നും ഇരുപതോളം പേരാണ് ഈ സമരത്തില്‍ തണുപ്പിലും മഞ്ഞിലും മരിച്ചുവീണതെന്നും ബാദലല്‍ കെജ്രിവാളിനെ ഓര്‍മപ്പെടുത്തി. പഞ്ചാബില്‍ തന്റെ പാര്‍ട്ടിക്ക് കീഴിലുള്ള മണ്ണ് ഒലിച്ചുപോകുന്നത് കണ്ടാണ് കെജ്രിവാള്‍ ഇപ്പോള്‍ വിമര്‍ശനവും നാടകവുമായി രംഗത്തുവന്നിരിക്കുന്നത്. അദ്ദേഹത്തിന്റെ നാടകങ്ങള്‍ക്കൊണ്ട് കര്‍ഷകര്‍ക്ക് ഒരു ഗുണവുമില്ല. പെട്ടെന്ന് കുറച്ച് താല്‍ക്കാലിക മൂത്രപ്പുരകള്‍ കര്‍ഷകര്‍ക്കുവേണ്ടി സ്ഥാപിച്ചുകൊണ്ട് തന്റെ മുഖത്തുണ്ടായ കല മാഞ്ഞുപോകില്ലെന്നും ബാദല്‍ പറഞ്ഞു.

കേന്ദ്ര സര്‍ക്കാര്‍ പാസ്സാക്കിയ മൂന്നു നിയമങ്ങള്‍ക്കെതിരേ പ്രസംഗിക്കുന്നതിനിടയിലാണ് ഡല്‍ഹി നിയമസഭയില്‍ വച്ച് കെജ്രിവാള്‍ ബില്ലിന്റെ കോപ്പി വലിച്ചു കീറിയത്. തിരഞ്ഞെടുപ്പ് ഇക്കാലത്ത് വലിയ ചെലവുള്ള സംഗതിയാണെന്നും അതിന് പണമുണ്ടാക്കാനാണ് ഇപ്പോള്‍ സര്‍ക്കാര്‍ പുതിയ നിയമം കൊണ്ടുവന്ന് കോര്‍പറേറ്റുകളെ സഹായിക്കുന്നതെന്നുമാണ് കെജ്രിവാള്‍ ആരോപിച്ചത്.

ഫാം പ്രൊഡ്യൂസ് ട്രേഡ് ആന്റ് കോമോഴ്‌സ്(പ്രൊമോഷന്‍ ആന്റ് ഫെസിലിറ്റേഷന്‍)നിയമം, 2020, ദി ഫാര്‍മേഴ്‌സ് (എംപവര്‍മെന്റ് ആന്റ് പ്രൊട്ടക്ഷന്‍)അഗ്രീമെന്റ് ഓണ്‍ പ്രൈസ് അഷ്യുറന്‍സ് ആന്റ് ഫാം സര്‍വീസ് നിയമം, 2020, എസ്സെന്‍ഷ്യല്‍ കോമോഡിറ്റീസ്(അമന്റ്‌മെന്റ്) ആക്റ്റ്, 2020 തുടങ്ങിയ മൂന്ന് നിയമങ്ങളാണ് ഏതാനും മാസം മുമ്പ് കേന്ദ്ര സര്‍ക്കാര്‍ പാസ്സാക്കിയെടുത്ത് നിയമമായത്. ഈ നിയമത്തില്‍ പ്രതിഷേധിച്ച് കേന്ദ്ര മന്ത്രിസഭയില്‍ നിന്ന് രാജിവച്ചയാളാണ് ഹര്‍ഷിമ്രത് കൗര്‍ ബാദല്‍.

Next Story

RELATED STORIES

Share it