മുന്‍ പെട്രോളിയം സെക്രട്ടറി തരുന്‍ കപൂര്‍ പ്രധാനമന്ത്രിയുടെ ഉപദേശകന്‍
BY BRJ2 May 2022 11:42 AM GMT

X
BRJ2 May 2022 11:42 AM GMT
ന്യൂഡല്‍ഹി: വിരമിച്ച ഐഎഎസ് ഉദ്യോഗസ്ഥനും മുന്‍ പെട്രോളിയം സെക്രട്ടറിയുമായിരുന്ന തരുന്‍ കപൂറിനെ പ്രധാനമന്ത്രിയുടെ ഉപദേശകനായി നിയമിച്ചു. ഹിമാചലില്‍നിന്നുള്ള 1987 ബാച്ച് ഉദ്യോഗസ്ഥനാണ് കപൂര്‍. രണ്ട് വര്‍ഷത്തേക്കാണ് നിയമനം.
കാബിനറ്റ് അപോയിന്‍മെന്റ് കമ്മിറ്റി നിയമനത്തിന് അംഗീകാരം നല്‍കി. പ്രധാനമന്ത്രിയുടെ ഓഫിസിലാണ് നിയമനം. കൂടാതെ രണ്ട് പേരെ അഡീഷനല്‍ സെക്രട്ടറിമാരായും നിയമിച്ചു.
1994 ബാച്ചിലെ ഐഎഎസ് ഉദ്യോഗസ്ഥന്‍ ഹരി രഞ്ജന്‍ റാവുവാണ് പ്രധാനമന്ത്രിയുടെ ഓഫിസിലെ അഡീഷണല്‍ സെക്രട്ടറി. ഇപ്പോള്‍ ഇദ്ദേഹം ടെലികമ്യൂണിക്കേഷന്‍ വിഭാഗത്തിലാണ്. 1994 ബാച്ചിലെ അതിഷ് ചന്ദ്രയെയും അഡീഷണല്‍ സെക്രട്ടറിയായി നിയമിച്ചു. ഇപ്പോള്‍ ഇദ്ദേഹം എഫ്‌സിഐയില്‍ ഡെപ്യൂട്ടി ചെയര്‍മാനാണ്.
Next Story
RELATED STORIES
കെപിസിസി ഡിജിറ്റല് മീഡിയ ചുമതല ഡോ.പി സരിന്; സോഷ്യല് മീഡിയാ ചുമതല വി...
27 Jan 2023 4:34 PM GMTകേരള സ്കില്സ് എക്സ്പ്രസ് പദ്ധതിക്ക് തുടക്കമായി
27 Jan 2023 4:24 PM GMTഇന്ത്യയിലേക്ക് ദക്ഷിണാഫ്രിക്കയില് നിന്ന് 12 ചീറ്റകള് കൂടി
27 Jan 2023 4:02 PM GMTത്രിപുരയില് സിപിഎം എംഎല്എയും കോണ്ഗ്രസ് നേതാവും ബിജെപിയില്
27 Jan 2023 3:53 PM GMTസംസ്ഥാന പ്രൊഫഷനല്സ് ഫാമിലി സമ്മേളനം 'പ്രോഫേസ് 2.0' നാളെ തുടങ്ങും
27 Jan 2023 3:37 PM GMTകണ്ണൂര് സ്വദേശിയായ 13കാരി ഹൃദയാഘാതത്തെത്തുടര്ന്ന് തമിഴ്നാട്ടില്...
27 Jan 2023 3:27 PM GMT