Latest News

കൊവിഡ് ബാധിതനായി ചികിത്സയിലായിരുന്ന മുന്‍ എംഎല്‍എ എം നാരായണന്‍ അന്തരിച്ചു

കൊവിഡ് ബാധിതനായി ചികിത്സയിലായിരുന്ന മുന്‍ എംഎല്‍എ എം നാരായണന്‍ അന്തരിച്ചു
X
പാലക്കാട്: സിപിഐഎം നേതാവും മുന്‍ എംഎല്‍എയുമായിരുന്ന എം നാരായണന്‍ അന്തരിച്ചു. എറണാകുളത്തെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. കൊവിഡ് ബാധിതനായി ജില്ലാ ആശുപത്രി ഐസിയുവില്‍ ചികിത്സയിലായിരുന്നു.


രോഗം മൂര്‍ച്ചിച്ചതിനെ തുടര്‍ന്ന് എറണകുളത്തെ ആശുപത്രിയിലേക്ക് ശനിയാഴ്ച്ച രാത്രിയോടെ മാറ്റി. ഇന്ന് രാവിലെ അഞ്ചോടെയാണ് മരിച്ചത്. രണ്ടുതവണ കുഴല്‍മന്ദം എംഎല്‍എ ആയി. ദീര്‍ഘകാലം സിപിഐ എം പാലക്കാട് ഏരിയ സെക്രട്ടറിയായി പ്രവര്‍ത്തിച്ചു. നിലവില്‍ ഏരിയ കമ്മിറ്റിയംഗമാണ്. കര്‍ഷക സംഘം സംസ്ഥാന കമ്മിറ്റിയംഗവും പാലക്കാട് കോ-ഓപ്പറേറ്റീവ് അര്‍ബന്‍ ബാങ്ക് ചെയര്‍മാനുമാണ.്




Next Story

RELATED STORIES

Share it