Latest News

മുന്‍ എംഎല്‍എയും സിപിഎം നേതാവുമായ സി പി കുഞ്ഞ് അന്തരിച്ചു

മുന്‍ എംഎല്‍എയും സിപിഎം നേതാവുമായ സി പി കുഞ്ഞ് അന്തരിച്ചു
X

കോഴിക്കോട്: ജില്ലയിലെ മുതിര്‍ന്ന സിപിഎം നേതാവും മുന്‍ എംഎല്‍എയുമായ സി പി കുഞ്ഞ് അന്തരിച്ചു. വാര്‍ധക്യസഹജമായ അസുഖങ്ങളെ തുടര്‍ന്ന് ജില്ലാ സഹകരണ ആശുപത്രിയില്‍ ചികില്‍സയിലായിരുന്നു.

1987 മുതല്‍ 1991 വരെ കോഴിക്കോട് രണ്ട് നിയമസഭാ മണ്ഡലത്തിലെ എംഎല്‍എയായിരുന്നു. സിപിഎം ജില്ലാ കമ്മിറ്റി അംഗമായും ജില്ലാ സെക്രട്ടേറിയറ്റ് അംഗമായും പ്രവര്‍ത്തിച്ചിട്ടുണ്ട്. കോഴിക്കോട് കോര്‍പറേഷന്‍ ഡെപ്യൂട്ടി മേയര്‍ സി പി മുസാഫര്‍ അഹമ്മദ് മകനാണ്.

Next Story

RELATED STORIES

Share it