Latest News

മഹാരാഷ്ട്ര മുന്‍ ആഭ്യന്തര മന്ത്രി അനുല്‍ ദേശ്മുഖിന് ബാര്‍ മുതലാളിമാര്‍ കൈക്കൂലി നല്‍കിയെന്ന്; ഇ ഡി ആന്വേഷണം ആരംഭിച്ചു

മഹാരാഷ്ട്ര മുന്‍ ആഭ്യന്തര മന്ത്രി അനുല്‍ ദേശ്മുഖിന് ബാര്‍ മുതലാളിമാര്‍ കൈക്കൂലി നല്‍കിയെന്ന്; ഇ ഡി ആന്വേഷണം ആരംഭിച്ചു
X

മുംബൈ: മഹാരാഷ്ട്ര മുന്‍ ആഭ്യന്തര മന്ത്രി അനില്‍ ദേശ് മുഖിന് 4 കോടിയോളം രൂപ കൈക്കൂലിനല്‍കിയെന്ന ആരോപണത്തില്‍ ഇ ഡി അന്വേഷണം ആരംഭിച്ചു. പത്ത് ബാര്‍ മുതലാളിമാര്‍ചേര്‍ന്ന് മൂന്ന് മാസം കാലയളവിനുളളില്‍ ഇത്രയും പണം നല്‍കിയെന്നാണ് ആരോപണം.

എന്‍സിപി നേതാവുകൂടിയായ ദേശ്മുഖിന്റെ പേരില്‍ ചുമത്തിയ കള്ളപ്പണം വെളുപ്പിക്കല്‍ കേസുമായി ബന്ധപ്പെട്ട് നാഗ്പൂരിലെ വസതിയടക്കം നാല് ഇടങ്ങളില്‍ ഇ ഡി പരിശോധന നടത്തി. ദേശ്മുഖിന്റെ സഹായികളായ കുന്‍ഡന്‍ ഷിന്‍ഡെയുടെയും സന്‍ജീവ് പലന്‍ഡെയുടെയും മുംബൈയിലെ വീടുകള്‍ ഇഡി പരിശോധിച്ചു.

ഇന്ന് വൈകീട്ട് ഷിന്റെയെയും പലന്‍ഡെയെയും മുംബൈ ഓഫിസില്‍ ചോദ്യം ചെയ്തു.

പണം നല്‍കിയ പത്ത് ബാര്‍ മുതലാളിമാരുടെയും മൊഴി രേഖപ്പെടുത്തിയിട്ടുണ്ട്.

ഇപ്പോള്‍ സസ്‌പെന്‍ഡ് ചെയ്യപ്പെട്ട സച്ചിന്‍ വാസെയുടെ സഹായത്തോടെ 1750 ബാറുകളില്‍ നിന്നും റസ്റ്ററന്റുകളില്‍ നിന്നും പ്രതിമാസം 40-50 കോടി രൂപവച്ച് 100 കോടി ശേഖരിക്കാന്‍ ദേശ് മുഖ് നിര്‍ദേശം നല്‍കിയെന്ന ആരോപണത്തെത്തുടര്‍ന്ന് സിബിഐ കേസെടുത്തിരുന്നു. അതിനു സമാനമായ കേസിലാണ് ഇ ഡി കേസെടുത്തത്.

മുന്‍ മുംബൈ പോലിസ് കമ്മീഷണര്‍ പരം ബീര്‍ സിങ്ങാണ് ഇതുസംബന്ധിച്ച ആരോപണം എട്ട് പേജ് വരുന്ന കത്തുവഴി മുഖ്യമന്ത്രിയെ അറിയിച്ചത്. എല്ലാ ആരോപണങ്ങളും ദേശ്മുഖ് നിഷേധിച്ചു.

തന്റെ ഔദ്യോഗിക പദവി ദുരുപയോഗം ചെയ്താണ് ദേശ് മുഖ് പണം ശേഖരിച്ചതെന്നാണ് സിബിഐയുടെ ആരോപണം.

കേസില്‍ ഉള്‍പ്പെട്ട വാസെ ഇപ്പോള്‍ അംബാനിയുടെ വീടിനടുത്ത് ബോംബ് സ്ഥാപിച്ച കേസില്‍ ജയിലിലാണ്.

Next Story

RELATED STORIES

Share it