- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
ബിജെപി നേതാക്കളെ നായ്ക്കളോട് ഉപമിച്ച് കര്‍ണാടക കോണ്‍ഗ്രസ് മുന്‍ മുഖ്യമന്ത്രി

ബെംഗളൂരു: ബിജെപി നേതാക്കളെ നായ്ക്കളോട് ഉപമിച്ച് കര്‍ണാടക കോണ്‍ഗ്രസ് നേതാവും കോണ്‍ഗ്രസ് മുന്‍ മുഖ്യമന്ത്രിയുമായ സിദ്ധരാമയ്യ. താന്‍ സംസാരിക്കുമ്പോള്‍ 25 ബിജെപിക്കാര്‍ വേട്ടനായ്ക്കളെപ്പോലെ തന്റെ നേരെ കുരച്ചുചാടിയെന്നായിരുന്നു സിദ്ധരാമയ്യയുടെ പ്രയോഗം. സിദ്ധരാമയ്യക്കെതിരേ ബിജെപിക്കാര്‍ പ്രതിഷേധിച്ചു.
'ഞാന്‍ സംസാരിക്കുമ്പോള്‍, ബിജെപിയിലെ 25 പേര്‍ മുധോള്‍ (വേട്ട നായ്ക്കള്‍) നായ്ക്കളെപ്പോലെ എനിക്കെതിരെ കുരയ്ക്കാന്‍ തുടങ്ങി. പക്ഷേ അവര്‍ കുരയ്ക്കുമ്പോള്‍ എനിക്ക് മാത്രമേ സംസാരിക്കാനുള്ളൂ, ഞങ്ങളുടെ പാര്‍ട്ടിയില്‍ നിന്ന് മറ്റാരും സംസാരിക്കില്ല- മൈസൂരില്‍ ഒരു പൊതുപരിപാടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
കര്‍ണാടകയിലെ വേട്ടപ്പട്ടികളാണ് മധൂള്‍ നായ്ക്കള്‍.
ഞങ്ങളുടെ ആളുകള്‍ ഇങ്ങനെ സംസാരിക്കില്ല. അതുകൊണ്ടാണ് ഞങ്ങള്‍ പ്രവര്‍ത്തകര്‍ക്ക് പുസ്തകങ്ങള്‍ നല്‍കുന്നത്- അദ്ദേഹം പറഞ്ഞു.
പാഠപുസ്തകങ്ങള്‍ കാവിവല്‍ക്കരിക്കുന്നതിനെതിരേ വിധാന്‍സഭയ്ക്കു മുന്നില്‍ നടന്ന പ്രതിഷേധത്തില്‍ അദ്ദേഹം പങ്കെടുത്തു. പാഠപുസ്തകങ്ങള്‍ പിന്‍വലിക്കുംവരെ പ്രതിഷേധം തുടരുമെന്നും അദ്ദേഹം പറഞ്ഞു.
'പാഠപുസ്തക പരിഷ്‌കരണകമ്മിറ്റി തീരുമാനം പിന്‍വലിക്കുമെന്ന് കരുതുന്നു. ഇല്ലെങ്കില്‍ ഞങ്ങള്‍ തെരുവിലിറങ്ങും'- അദ്ദേഹം കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു.
2020ലാണ് പാഠപുസ്തക പരിഷ്‌കരണത്തിനുവേണ്ടി കമ്മിറ്റിയെ നിയോഗിച്ചത്.
RELATED STORIES
മഹാരാഷ്ട്രയില്‍ ബഹുനില കെട്ടിടം തകര്‍ന്ന് എട്ടുമരണം; 25 പേരെ...
21 Sep 2020 2:40 AM GMTമലയാറ്റൂരില്‍ പാറമടയില്‍ പൊട്ടിത്തെറി; രണ്ട് അന്തര്‍സംസ്ഥാന...
21 Sep 2020 2:18 AM GMTകോഴിക്കോട് നാദാപുരത്ത് പുഴയില്‍ കുളിക്കാനിറങ്ങിയ യുവാവ്...
21 Sep 2020 2:00 AM GMTസംസ്ഥാനത്തെ റേഷന്‍കടകള്‍ക്ക് ഇന്ന് അവധി
21 Sep 2020 1:36 AM GMTസംസ്ഥാനത്ത് ഇന്നും അതിതീവ്ര മഴ; പത്ത് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്,...
21 Sep 2020 1:24 AM GMTരണ്ട് പുതിയ കണ്ടെയ്ന്മെന്റ് സോണുകള്‍; കോട്ടയം ജില്ലയില്‍ ആകെ 32...
21 Sep 2020 12:50 AM GMT


















