Latest News

ഗുജറാത്ത് വംശഹത്യകേസില്‍ മോദി സര്‍ക്കാരിനെതിരേ മൊഴിനല്‍കിയ മുന്‍ ഐപിഎസ് ഓഫിസര്‍ ആര്‍ ബി ശ്രീകുമാര്‍ അറസ്റ്റില്‍

ഗുജറാത്ത് വംശഹത്യകേസില്‍ മോദി സര്‍ക്കാരിനെതിരേ മൊഴിനല്‍കിയ മുന്‍ ഐപിഎസ് ഓഫിസര്‍ ആര്‍ ബി ശ്രീകുമാര്‍ അറസ്റ്റില്‍
X

അഹമ്മദാബാദ്: ഗുജറാത്ത് വംശഹത്യ കേസില്‍ ഗുജറാത്ത് സര്‍ക്കാരിനെ പ്രതിസന്ധിയിലാക്കി മൊഴിനല്‍കിയ മുന്‍ ഐപിഎസ് ഓഫിസര്‍ ആര്‍ ബി ശ്രീകുമാറിനെ ഗുജാറാത്ത് പോലിസ് അഹമ്മദാബാദില്‍ അറസ്റ്റ് ചെയ്തു. ഗുജാറത്ത് വംശഹത്യയില്‍ ഗൂഢാലോചന ആരോപിച്ച് സകിയ ജഫ്രി നല്‍കിയ കേസില്‍ മുന്‍ ഗുജറാത്ത് മുഖ്യമന്ത്രി നരേന്ദ്ര മോദിക്ക് ക്ലീന്‍ ചിറ്റ് നല്‍കി മണിക്കൂറുകള്‍ക്കുള്ളിലാണ് ശ്രീകുമാറിനെ അറസ്റ്റ് ചെയ്തത്. മോദിക്കും 60 ഉന്നത ഉദ്യോഗസ്ഥര്‍ക്കും എതിരേ ശ്രീകുമാര്‍ മൊഴി നല്‍കിയിരുന്നു. ക്രൈംബ്രാഞ്ചാണ് ശ്രീകുമാറിനെ അറസ്റ്റ് ചെയ്തത്.

ഗുജറാത്ത് വംശഹത്യയില്‍ വ്യാജ തെളിവുകള്‍ ഹാജരാക്കിയെന്ന് ആരോപിച്ചാണ് സഞ്ജീവ് ഭട്ടിനും ആര്‍ ബി ശ്രീകുമാറിനും ടീസ്ത സെതല്‍വാദിനും എതിരേ ഗുജറാത്ത് പോലിസ് കേസ് എടുത്തത്.

സാകിയ ജഫ്രി വഴി ശ്രീകുമാര്‍ വ്യാജ തെളിവുകള്‍ ഹാജരാക്കിയെന്നാണ് എഫ്‌ഐആറില്‍ പറയുന്നത്.

ഇതേ കേസില്‍ ടീസ്തയെ ഇന്ന് മുംബൈയില്‍നിന്ന് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.

Next Story

RELATED STORIES

Share it