Latest News

ഗോരഖ്പൂരില്‍ യോഗി ആദിത്യനാഥിനെതിരേ സമാജ് വാദി പാര്‍ട്ടി മല്‍സരിപ്പിക്കുന്നത് മുന്‍ ബിജെപി നേതാവിന്റെ ഭാര്യയെ

ഗോരഖ്പൂരില്‍ യോഗി ആദിത്യനാഥിനെതിരേ സമാജ് വാദി പാര്‍ട്ടി മല്‍സരിപ്പിക്കുന്നത് മുന്‍ ബിജെപി നേതാവിന്റെ ഭാര്യയെ
X

ലഖ്‌നോ; ഉത്തര്‍പ്രദേശില്‍ ഗോരഖ്പൂരില്‍ നിന്ന് ജനവിധി തേടുന്ന യോഗി ആദിത്യനാഥിനെതിരേ സമാജ് വാദി പാര്‍ട്ടി മല്‍സരിപ്പിക്കുന്നത് മുന്‍ ബിജെപി നേതാവിന്റെ ഭാര്യയെ. 2020ല്‍ അന്തരിച്ച മുന്‍ ബിജെപി നേതാവ് ഉപേന്ദ്ര ദത്ത് ശുക്ലയുടെ ഭാര്യ സഭാവതി ശുക്ലയാണ് ഇവിടെത്തെ സമാജ് വാദി പാര്‍ട്ടി സ്ഥാനാര്‍ത്ഥി. ഗോരഖ്പൂര്‍ അര്‍ബന്‍ മണ്ഡലത്തില്‍ നിന്നാണ് ആദിത്യനാഥ് മല്‍സരിക്കുന്നത്.

എബിവിപി നേതാവായിരുന്ന ഉപേന്ദ്ര ശുക്ല നാല്പതു വര്‍ഷത്തോളം ബിജെപി പ്രവര്‍ത്തകനായിരുന്നു. ഗോരഖ്പൂരിലെ ബ്രാഹ്മണ സമുദായാംഗമായ ശുക്ല മരിക്കുമ്പോള്‍ ബിജെപി വൈസ് പ്രസിഡന്റായിരുന്നു. ബിജെപി ഗോരഖ്പൂര്‍ മണ്ഡലത്തിലെ പ്രസിഡന്റുമായിരുന്നു.

ആദിത്യനാഥ് യുപി മുഖ്യമന്ത്രിയായതിന് ശേഷം ഒഴിവുവന്ന ഗോരഖ്പൂര്‍ ലോക്‌സഭാ മണ്ഡലത്തില്‍ 2018ല്‍ നടന്ന ഉപതെരഞ്ഞെടുപ്പില്‍ ശുക്ല ബിജെപി സ്ഥാനാര്‍ത്ഥിയായി മത്സരിച്ചെങ്കിലും എസ്പി-ബിഎസ്പി സഖ്യ സ്ഥാനാര്‍ത്ഥിയോട് പരാജയപ്പെട്ടു.

സഭാവതിയുടെ ആദ്യ തിരഞ്ഞെടുപ്പാണ് ഇത്. കഴിഞ്ഞ മാസം ആദ്യം അവര്‍ അഖിലേഷുമായി കൂടിക്കാഴ്ച നടത്തിയിരുന്നു.

Next Story

RELATED STORIES

Share it