ആലപ്പുഴ ജില്ലാ സെക്രട്ടറിയേറ്റ് രൂപീകരണം പൂര്‍ത്തിയായി;ജി സുധാകരന്‍ ക്ഷണിതാവ്

ആലപ്പുഴ:ആലപ്പുഴ ജില്ലാ സെക്രട്ടറിയേറ്റ് രൂപീകരണം പൂര്‍ത്തിയായി. സിപിഎം നേതാവും മുന്‍ മന്ത്രിയുമായ ജി സുധാകരനെ കമ്മിറ്റിയില്‍ ക്ഷണിതാവാക്കി. ഇന്നു ചേര്‍ന്ന സിപിഎം ജില്ലാ സെക്രട്ടേറിയറ്റ് രൂപീകരണ യോഗത്തിലാണ് തീരുമാനം.
സ്‌കൂള്‍ അഴിമതി ആരോപണത്തില്‍ തരം താഴ്ത്തപ്പെട്ട കെ രാഘവനെ വീണ്ടും സിപിഎം ആലപ്പുഴ ജില്ലാ സെക്രട്ടറിയേറ്റിലേക്ക് തിരഞ്ഞെടുത്തു.പഴയ ജില്ലാ സെക്രട്ടേറിയറ്റിലുള്ളവരെല്ലാം പുതിയ കമ്മിറ്റിയിലും നിലനിർത്തിയിട്ടുണ്ട്.എച്ച് സലാം, ജി രാജമ്മ എന്നിവരാണ് സെക്രട്ടറിയേറ്റിലെ പുതുമുഖങ്ങള്‍. 12 പേരടങ്ങുന്ന ജില്ലാ സെക്രട്ടേറിയറ്റിനെയാണ് ഏകകണ്ഠമായി തിരഞ്ഞെടുത്തതെന്ന് സിപിഎം ജില്ലാ സെക്രട്ടറി ആര്‍ നാസര്‍ പറഞ്ഞു.കൂൾ കോഴ ആരോപണത്തിൽ കെ രാഘവൻ തെറ്റു തിരുത്തിയതായി പാർട്ടിക്ക് ബോധ്യപ്പെട്ടെന്നും ഈ സാഹചര്യത്തിലാണ് അദ്ദേഹത്തെ ജില്ലാ സെക്രട്ടേറിയറ്റിലേക്ക് തിരിച്ചെടുത്തതെന്നും അദ്ദേഹം പറഞ്ഞു.
ജില്ലയിലെ വിഭാഗീയത പരിശോധിക്കാൻ കമ്മീഷനെ വയ്ക്കാനും ജില്ലാ നേതൃയോഗം തീരുമാനിച്ചു. അഞ്ചോളം ഏരിയാകമ്മിറ്റികളില്‍ അടക്കം നടന്ന വിഭാഗീയ പ്രവര്‍ത്തനങ്ങള്‍ അന്വേഷിച്ച് ആവശ്യമായ നടപടി സ്വീകരിക്കും.
RELATED STORIES
കെപിസിസി ഡിജിറ്റല്‍ മീഡിയ ചുമതല ഡോ.പി സരിന്; സോഷ്യല്‍ മീഡിയാ ചുമതല വി...
27 Jan 2023 4:34 PM GMTകേരള സ്കില്‍സ് എക്സ്പ്രസ് പദ്ധതിക്ക് തുടക്കമായി
27 Jan 2023 4:24 PM GMTഇന്ത്യയിലേക്ക് ദക്ഷിണാഫ്രിക്കയില്‍ നിന്ന് 12 ചീറ്റകള്‍ കൂടി
27 Jan 2023 4:02 PM GMTത്രിപുരയില്‍ സിപിഎം എംഎല്‍എയും കോണ്‍ഗ്രസ് നേതാവും ബിജെപിയില്‍
27 Jan 2023 3:53 PM GMTസംസ്ഥാന പ്രൊഫഷനല്‍സ് ഫാമിലി സമ്മേളനം 'പ്രോഫേസ് 2.0' നാളെ തുടങ്ങും
27 Jan 2023 3:37 PM GMTകണ്ണൂര്‍ സ്വദേശിയായ 13കാരി ഹൃദയാഘാതത്തെത്തുടര്‍ന്ന് തമിഴ്നാട്ടില്‍...
27 Jan 2023 3:27 PM GMT