Latest News

തിരുവനന്തപുരത്ത് വിദേശവനിതയെ അപമാനിച്ചു; അഞ്ച് പേര്‍ക്കെതിരേ കേസ്

തിരുവനന്തപുരത്ത് വിദേശവനിതയെ അപമാനിച്ചു; അഞ്ച് പേര്‍ക്കെതിരേ കേസ്
X

തിരുവനന്തപുരം: വിഴിഞ്ഞത്ത് വിദേശവനിതയെ അപമാനിക്കാന്‍ ശ്രമിച്ചതിന് അഞ്ച് പേര്‍ക്കെതിരേ കേസെടുത്ത് പോലിസ്. ബീച്ചില്‍ പിന്തുടര്‍ന്ന് ശല്യപ്പെടുത്തിയെന്നാണ് കേസ്. ചൊവ്വാഴ്ച രാത്രി വിദേശ വനിത അടിമലത്തുറ ബീച്ചില്‍ നടക്കാനിറങ്ങിയപ്പോഴാണ് സംഭവം. സംഭവത്തില്‍ ടാക്‌സി ഡ്രൈവര്‍ അടക്കം അഞ്ചുപേര്‍ക്കായി പോലിസ് അന്വേഷണം നടത്തുകയാണ്. യുവതിയെ അപമാനിച്ചത് ചോദ്യം ചെയ്ത റിസോര്‍ട്ട് ജീവനക്കാരനെ മര്‍ദ്ദിച്ചതിന് ഇവര്‍ക്കെതിരേ നേരത്തെ കേസെടുത്തിരുന്നു.

Next Story

RELATED STORIES

Share it