Latest News

താലിബാന്‍-യുഎസ് സന്ധിയുടെ മുന്നോടിയായി ഇന്ത്യ വിദേശകാര്യ സെക്രട്ടറി കാബൂളില്‍; അഫ്ഗാന്‍ സമാധാന ശ്രമങ്ങള്‍ക്ക് ഇന്ത്യ പിന്തുണ പ്രഖ്യാപിച്ചു

ദോഹയില്‍ ശനിയാഴ്ചയാണ് 18 മാസം നീണ്ട ചര്‍ച്ചയ്ക്കു ശേഷം അമേരിക്കയും താലിബാനും സന്ധിയില്‍ ഒപ്പുവയ്ക്കുന്നത്.

താലിബാന്‍-യുഎസ് സന്ധിയുടെ മുന്നോടിയായി ഇന്ത്യ വിദേശകാര്യ സെക്രട്ടറി കാബൂളില്‍; അഫ്ഗാന്‍ സമാധാന ശ്രമങ്ങള്‍ക്ക് ഇന്ത്യ പിന്തുണ പ്രഖ്യാപിച്ചു
X

കാബൂള്‍: അഫ്ഗാനിസ്താനില്‍ സുരക്ഷയും സമാധാനവും ഉറപ്പുവരുത്താനുള്ള അഫ്ഗാന്റെ ശ്രമങ്ങള്‍ക്ക് ഇന്ത്യയുടെ പിന്തുണ. വിദേശകാര്യ സെക്രട്ടറി ഹര്‍ഷ് വര്‍ധന്‍ ഷ്‌റിങ്‌ലയും അഫ്ഗാന്‍ ആക്റ്റിങ് വിദേകാര്യമന്ത്രി ഹാരൂന്‍ ചഖന്‍സൂരിയുമായി നടന്ന കൂടിക്കാഴ്ചയിലാണ് ഇന്ത്യ, അഫ്ഗാന് പിന്തുണ അറിയിച്ചത്. വെള്ളിയാഴ്ച കാബൂളിലാണ് ഇരുവരും കൂടിക്കാഴ്ച നടത്തിയത്. ശനിയാഴ്ച ഒപ്പുവയ്ക്കാനൊരുങ്ങുന്ന യുഎസ്-താലിബാന്‍ സന്ധിയുടെ പശ്ചാത്തലത്തിലായിരുന്നു വിദേശകാര്യ സെക്രട്ടറിയുടെ കാബൂള്‍ സന്ദര്‍ശനം.

''വിദേശകാര്യ സെക്രട്ടറി ഹര്‍ഷ് വര്‍ധന്‍ ഷ്‌റിങ്‌ലയും ആക്റ്റിങ് വിദേശകാര്യമന്ത്രി ചഖന്‍സൂരിയും ഇന്ന് കൂടിക്കാഴ്ച നടത്തി. അവര്‍ അഫാഗാനിലെ സ്ഥിതിഗതികളെ കുറിച്ച് ചര്‍ച്ച ചെയ്തു. വികസന കാര്യത്തില്‍ ഇരുരാജ്യങ്ങളും തമ്മിലുളള പരസ്പര സഹകരണം അവലോകനം ചെയ്തു.''- വിദേശമന്ത്രാലയം വക്താവ് രവീഷ് കുമാര്‍ ട്വീറ്റ് ചെയ്തു. ''സമാധാനവും സുരക്ഷയും നേരിടുന്നതിനുള്ള അഫ്ഗാന്റെ ശ്രമങ്ങളില്‍ ഇന്ത്യന്‍ ജനതയ്ക്കുള്ള പിന്തുണയും അദ്ദേഹം അറിയിച്ചു.''

ദോഹയില്‍ ശനിയാഴ്ചയാണ് 18 മാസം നീണ്ട ചര്‍ച്ചയ്ക്കു ശേഷം അമേരിക്കയും താലിബാനും സന്ധിയില്‍ ഒപ്പുവയ്ക്കുന്നത്. അതേ ദിവസം തന്നെ അമേരിക്കയും താലിബാനും തമ്മില്‍ സംയുക്ത പ്രസ്താവനയും നടത്തിയേക്കും. ഇതിന്റെ ഭാഗമായി യുഎസ് പ്രതിരോധ സെക്രട്ടറിയും നറ്റോ സെക്രട്ടറി-ജനറലും കാബൂളിലെത്തിയേക്കുമെന്നും അറിയുന്നു.

Next Story

RELATED STORIES

Share it