Latest News

ഞാറയ്ക്കല്‍ ബീച്ചില്‍ കുളിക്കാനിറങ്ങിയ വിദേശ പൗരന്‍മാരെ കണ്ടെത്താനായില്ല; തിരച്ചില്‍ ഊര്‍ജ്ജിതം

ഞാറയ്ക്കല്‍ ബീച്ചില്‍ കുളിക്കാനിറങ്ങിയ വിദേശ പൗരന്‍മാരെ കണ്ടെത്താനായില്ല; തിരച്ചില്‍ ഊര്‍ജ്ജിതം
X

കൊച്ചി: എറണാകുളം ഞാറയ്ക്കല്‍ ബീച്ചില്‍ കുളിക്കാനിറങ്ങിയ വിദേശ പൗരന്‍മാരെ ഇതുവരെയായും കണ്ടെത്താനായില്ല. യെമന്‍ പൗരന്‍മാരായ ജുബ്രാന്‍, അബ്ദുല്‍സലാം എന്നിവരെയാണ് ഇന്നലെ ഉച്ചയോടെ കാണാതായത്.

കോയമ്പത്തൂരില്‍ പഠിക്കുന്ന വിദ്യാര്‍ഥികളെയാണ് കാണാതായത്. തമിഴ്‌നാട്ടില്‍ നിന്നും കേരളത്തിലേക്ക് എത്തിയ വിനോദ സംഘത്തിലുള്‍പ്പെട്ടവരാണ് ഇവര്‍. ഏഴു പേരടങ്ങുന്ന സംഘം കുളിക്കാനായി ബീച്ചില്‍ ഇറങ്ങിയതായിരുന്നു. ഈ സമയം,പ്രദേശ വാസികളായ മല്‍സ്യത്തൊഴിലാളികള്‍ കടലില്‍ ഇറങ്ങുന്നത് വിലക്കിയിരുന്നെങ്കിലും ഇവര്‍ അത് കേള്‍ക്കാതെ ഇറങ്ങുകയായിരുന്നു.

Next Story

RELATED STORIES

Share it