80 ലക്ഷം രൂപയും ഫോര്‍ഡ് കാറിനും നാഗാലാന്റിലെ രാഷ്ട്രീയക്കാരനെ വധിക്കാന്‍ ക്വട്ടേഷന്‍!
വിജയ് ഫര്‍മാനയ്‌ക്കെതിരേയാണ് കേസെടുത്തത്. 2019 തിരഞ്ഞെടുപ്പിനു ശേഷം വധിക്കാനായിരുന്നുവത്രെ പദ്ധതി.

ന്യൂഡല്‍ഹി: 80 ലക്ഷം രൂപയും ഒരു ഫോര്‍ഡ് എന്‍ഡോവര്‍ കാറിനും നാഗാലാന്റിലെ പ്രമുഖ രാഷ്ട്രീയക്കാരനെ വധിക്കാന്‍ ക്വട്ടേഷനെടുത്ത യുവാവിനെതിരേ സിബിഐ കേസെടുത്തു. വിജയ് ഫര്‍മാനയ്‌ക്കെതിരേയാണ് കേസെടുത്തത്. 2019 തിരഞ്ഞെടുപ്പിനു ശേഷം വധിക്കാനായിരുന്നുവത്രെ പദ്ധതി.
കഴിഞ്ഞ വര്‍ഷം മെയ് മാസത്തില്‍ കാമുകിയെ കാണാന്‍ ഡല്‍ഹിയിലെത്തിയ സമയത്താണ് ഡല്‍ഹി ക്രൈം ബ്രാഞ്ച് വിജയ്‌യെ അറസ്റ്റ് ചെയ്തത്. തുടര്‍ന്ന് നടന്ന അന്വേഷണത്തിലാണ് കൊലപാതകം ആസൂത്രണം ചെയ്ത കാര്യം പുറത്തുവന്നത്.
വിഷയം ശ്രദ്ധയില്‍ പെട്ട ആഭ്യന്തര മന്ത്രാലയമാണ് കേസ് സിബിഐക്ക് വിട്ടത്.
2019 ഏപ്രിലില്‍ വിജയ്‌യും കൂട്ടാളി ശരദ് പാണ്ഡ്യയും നാഗാലാന്റിലെത്തിയിരുന്നെന്ന് സിബിഐ കണ്ടെത്തി. ആരെയാണ് വധിക്കാന്‍ ശ്രമിച്ചതെന്ന കാര്യം സിബിഐ വെളിപ്പെടുത്തിയില്ല. കേസില്‍ വിജയ്‌യെ ഉടന്‍ കസ്റ്റഡിയിലെടുക്കുമെന്ന് സിബിഐ ഉദ്യോഗസ്ഥര്‍ പറഞ്ഞു. രാഷ്ട്രീയ ഗൂഢാലോചനയുടെ ഭാഗമാണോ ഇതെന്ന കാര്യത്തെ കുറിച്ച് ഉദ്യോഗസ്ഥര്‍ പ്രതികരിച്ചില്ല.
RELATED STORIES
പോപുലര്‍ ഫ്രണ്ടിന്റെ 'ചാരവനിതയായ' അഭിഭാഷക
26 May 2023 4:35 PM GMTകര്‍ണാടകയില്‍ തോറ്റത് മോദി തന്നെ
18 May 2023 5:36 PM GMTമണിപ്പൂരിലെ അശാന്തിയും ജന്തര്‍മന്ദറിലെ പ്രതിഷേധവും
12 May 2023 4:32 AM GMTപുല്‍വാമ: പൊള്ളുന്ന തുറന്നുപറച്ചിലിലും മൗനമോ...?
24 April 2023 9:34 AM GMTകഅബക്ക് നേരെയും ഹിന്ദുത്വ വിദ്വേഷം
13 April 2023 3:19 PM GMTകര്‍ണാടക തിരഞ്ഞെടുപ്പും ജി20 ഉച്ചകോടിയും
4 April 2023 2:15 PM GMT