Latest News

ഭക്ഷ്യവിഷബാധ; കൊല്ലത്ത് 19 പേര്‍ ആശുപത്രിയില്‍

ഭക്ഷ്യവിഷബാധ; കൊല്ലത്ത് 19 പേര്‍ ആശുപത്രിയില്‍
X

കൊല്ലം: ചാത്തന്നൂരില്‍ ഭക്ഷ്യവിഷബാധയെത്തുടര്‍ന്ന് 19 പേരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കുടുംബശ്രീയുടെ രജത ജൂബിലി ആഘോഷവുമായി ബന്ധപ്പെട്ട് നടന്ന പരിപാടിക്ക് ശേഷം പാക്കറ്റ് ആയി പൊറോട്ടയും വെജിറ്റബിള്‍ കറിയും നല്‍കിയിരുന്നു. ഇത് കഴിച്ചവര്‍ക്കാണ് ഭക്ഷ്യവിഷബാധയേറ്റത്.

8 പേര്‍ ചാത്തന്നൂര്‍ കുടുംബ ആരോഗ്യകേന്ദ്രത്തിലും 11 ആളുകള്‍ സ്വകാര്യ ആശുപത്രിയിലും ചികില്‍സ തേടി. ചാത്തന്നൂര്‍ ഗണേഷ് ഫാസ്റ്റ് ഫുഡ് കടയില്‍ നിന്നാണ് ഭക്ഷണപ്പൊതികള്‍ വാങ്ങിയത്. കടയില്‍ ആരോഗ്യവകുപ്പും ഭക്ഷ്യസുരക്ഷാ വിഭാഗാം പരിശോധന നടത്തുകയാണ്. 9 വര്‍ഷമായി ലൈസന്‍സ് ഇല്ലാതെയാണ് ഹോട്ടല്‍ പ്രവര്‍ത്തിക്കുന്നത്. മൂന്നുവര്‍ഷമായി ഹോട്ടലിന് ഹെല്‍ത്ത് കാര്‍ഡ് ഇല്ല.

Next Story

RELATED STORIES

Share it