പയ്യന്നൂരില്‍ ഷവര്‍മയില്‍നിന്ന് വിഷബാധ: ഒരു കുടുംബത്തിലെ അഞ്ച് പേര്‍ ആശുപത്രിയില്‍, ഷവര്‍മ വില്‍പ്പന നിരോധിച്ചു
മാടക്കാല്‍ സ്വദേശി പി സുകുമാരനും കുടുംബത്തിനുമാണ് വിഷബാധയേറ്റത്.
കണ്ണൂര്‍: പയ്യന്നൂരില്‍ ഹോട്ടലില്‍ നിന്നു പാര്‍സല്‍ വാങ്ങിയ ഷവര്‍മയില്‍നിന്ന് ഒരു കുടുംബത്തിലെ അഞ്ചു പേര്‍ക്ക് ഭക്ഷ്യ വിഷബാധയേറ്റു. ഇവരെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. മാടക്കാല്‍ സ്വദേശി പി സുകുമാരനും കുടുംബത്തിനുമാണ് വിഷബാധയേറ്റത്. പയ്യന്നൂര്‍ പഴയ ബസ് സ്റ്റാന്‍ഡിന് സമീപെത്ത ഡ്രീം ഡെസേര്‍ട്ടില്‍ നിന്നാണ് സുകുമാരന്‍ ഷവര്‍മയും കുബൂസും പാര്‍സലായി വാങ്ങിയത്. രണ്ട് പ്ലെയിറ്റ് ഷവര്‍മയും അഞ്ച് കുബൂസും വാങ്ങി വീട്ടിലെത്തി കുടുംബാംഗങ്ങള്‍ ഒന്നിച്ച് കഴിക്കുകയായിരുന്നു. പിന്നാലെ കഴിച്ച അഞ്ച് പേര്‍ക്കും തലചുറ്റലും ഛര്‍ദ്ദിയും അനുഭവപ്പെട്ടതോടെ സ്വകാര്യ ആശുപത്രിയില്‍ ചികില്‍സ തേടുകയായിരുന്നു.
പരിശോധയില്‍ ഭക്ഷ്യ വിഷബാധയേറ്റെന്ന് വ്യക്തമായതായി സുകുമാരന്‍ ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ക്ക് നല്‍കിയ പരാതിയില്‍ പറയുന്നു. തുടര്‍ന്ന്, പരാതിക്കിടയാക്കിയ ഹോട്ടല്‍ നഗരസഭാ അധികൃതര്‍ പൂട്ടിക്കുകയും 10,000 രൂപ പിഴയീടാക്കുകയും ചെയ്തു. ഭക്ഷണശാലയുടെ ലൈസന്‍സ് നിര്‍ത്തലാക്കുന്നതിനുള്ള നടപടി അടിയന്തരമായി സ്വീകരിക്കുമെന്നും ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ പറഞ്ഞു. അതിനിടെ, പയ്യന്നൂര്‍ നഗരസഭ പരിധിയില്‍ അധികൃതര്‍ ഷവര്‍മ നിരോധിച്ചിട്ടുണ്ട്.
RELATED STORIES
യുപി മുന്‍ എംഎല്‍എ മുഖ്താര്‍ അന്‍സാരി ജയിലില്‍ മരണപ്പെട്ടു
28 March 2024 6:18 PM GMTഅഭിഭാഷകന്റെ മുറിയില്‍ മയക്കുമരുന്ന് വച്ച് കുടുക്കിയെന്ന കേസില്‍...
28 March 2024 5:31 PM GMTഎം വി ഗോവിന്ദനെതിരേ സാമൂഹികമാധ്യമങ്ങളിലൂടെ വ്യാജപ്രചാരണം: ഡിജിപിക്കും...
28 March 2024 5:15 PM GMTബെംഗളൂരു കഫേ സ്ഫോടനം; ഒരാളെ എന്‍ ഐഎ അറസ്റ്റ് ചെയ്തു
28 March 2024 5:01 PM GMTഇന്ത്യയില്‍ ജുഡീഷ്യറിയെ അട്ടിമറിക്കുന്നു; ആശങ്കയറിയിച്ച് സുപ്രിംകോടതി...
28 March 2024 2:42 PM GMTപോലിസ് സ്റ്റേഷനുമുന്നില്‍ പെട്രോളൊഴിച്ച് തീകൊളുത്തിയ യുവാവ് മരിച്ചു
28 March 2024 12:44 PM GMT