Latest News

പ്രളയം: അടിയന്തിര നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് എംഎല്‍എയ്ക്ക് എസ്.ഡി.പി ഐയുടെ നിവേദനം

പ്രളയം: അടിയന്തിര നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് എംഎല്‍എയ്ക്ക് എസ്.ഡി.പി ഐയുടെ നിവേദനം
X

പരപ്പനങ്ങാടി: കാലങ്ങളായി മഴക്കാലം രൂക്ഷമാവുമ്പോള്‍ എറെ ദുരിതം പേറുന്ന ഉള്ളണം പ്രദേശങ്ങളില്‍ പ്രളയത്തെ നേരിടാനും, രക്ഷാകവചങ്ങള്‍ ഒരുക്കാനും നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് എം.എല്‍.എക്ക് എസ്.ഡി.പി ഐ നിവേദനം നല്‍കി. തിരൂരങ്ങാടി എം.എ.എല്‍, പി കെ അബ്ദുറബ്ബിനാണ് പരിഹാരം തേടി നിവേദനം നല്‍കിയത്.

പ്രളയ കാലത്ത് വെള്ളത്തില്‍ മുങ്ങുന്നതുമൂലം നെടുവ വില്ലേജിലെ ഉള്ളണം ഭാഗങ്ങളില്‍ കൃഷി നാശത്തിനു പുറമെ, പാര്‍പ്പിടങ്ങള്‍ക്കും, ജനങ്ങള്‍ക്കും വലിയ ദുരിതമാണ് കാലങ്ങളായി നേരിടേണ്ടി വരുന്നത്. ഓരോ പ്രളയം വരുമ്പോഴും ഒറ്റപ്പെട്ടുപോവുന്ന ഈ മേഖലയെ രക്ഷപ്പെടുത്താന്‍ പദ്ധതികള്‍ തയ്യാറാക്കിയെന്ന് അവകാശപ്പെടാറുണ്ടെങ്കിലും ഇതുവരെ പരിഹാരം കണ്ടത്തിയിട്ടില്ല. ഇത്തവണയെങ്കിലും ഇതിന് പരിഹാരം കാണണമെന്നാണ് നിവേദത്തില്‍ ആവശ്യപ്പെട്ടത്.

എന്നാല്‍ ഇത്തരമൊരു ആവശ്യമോ നിര്‍ദേശമോ ഈ ഭാഗങ്ങളിലെ കൗണ്‍സിലര്‍മാരില്‍നിന്നുണ്ടായിട്ടില്ലെന്നും നിവേദനത്തിലെ കാര്യങ്ങള്‍ ഗൗരവത്തില്‍ കാണുമെന്നും നിവേദന സംഘത്തിന് പി കെ അബ്ദുറബ്ബ് എംഎല്‍എ ഉറപ്പ് നല്‍കി.

എസ്.ഡി.പി.ഐ ഉള്ളണം കമ്മിറ്റി പ്രസിഡന്റ് സിദ്ധീഖ് ഉള്ളണം, സെക്രട്ടറി മുഹമ്മദ് കോയ, മുന്‍സിപ്പല്‍ കമ്മിറ്റി പ്രസിഡന്റ് സിദ്ധീഖ് പരപ്പനങ്ങാടി, മാമുക്കോയ, ഷംലിക് ഉള്ളണം എന്നിവര്‍ സംബന്ധിച്ചു.

Next Story

RELATED STORIES

Share it