Latest News

ഫ്‌ളിപ്കാര്‍ട്ട് ട്രക്കില്‍ മോഷണം; നഷ്ട്ടമായത് 1.21 കോടി രൂപയുടെ വസ്തുക്കള്‍

ഫ്‌ളിപ്കാര്‍ട്ട് ട്രക്കില്‍ മോഷണം; നഷ്ട്ടമായത് 1.21 കോടി രൂപയുടെ വസ്തുക്കള്‍
X

ന്യൂഡല്‍ഹി: ഫ്‌ളിപ്കാര്‍ട്ട് ട്രക്കില്‍ നിന്ന് 1.21 കോടി രൂപയിലധികം വിലമതിക്കുന്ന വസ്തുക്കള്‍ മോഷണം പോയി. കാമിയോണ്‍ ലോജിസ്റ്റിക്സ് സൊല്യൂഷന്‍സ് പ്രൈവറ്റ് ലിമിറ്റഡ് നടത്തിപ്പില്‍ പ്രവര്‍ത്തിക്കുന്ന ട്രക്കിലാണ് മോഷണം നടന്നത്.

സെപ്റ്റംബര്‍ 27ന് മുംബൈയിലെ ഭിവണ്ടിയില്‍ നിന്ന് 11,677 സാധനങ്ങള്‍ നിറച്ച ട്രക്ക് പഞ്ചാബിലെ ഖന്നയിലേക്കാണ് അയച്ചത്. ട്രക്ക് എത്തിയപ്പോള്‍ ഡ്രൈവര്‍ നാസിര്‍ ഇറങ്ങുകയും സഹായിയായ ഛേട്ട് വാഹനം പാര്‍ക്ക് ചെയ്ത് മുങ്ങുകയായിരുന്നു. തുടര്‍ന്ന് പരിശോധനയില്‍ 234 ഇനങ്ങള്‍ നഷ്ടമായതായി കമ്പനി അധികൃതര്‍ കണ്ടെത്തി.

മോഷ്ടിക്കപ്പെട്ടവയില്‍ 221 ഐഫോണുകള്‍, അഞ്ചുമൊബൈല്‍ ഫോണുകള്‍, വസ്ത്രങ്ങള്‍, പെര്‍ഫ്യൂമുകള്‍, സോപ്പുകള്‍, ഹെഡ്ഫോണുകള്‍, ഐലൈനറുകള്‍ എന്നിവയും ഉള്‍പ്പെടുന്നു. മൊത്തം നഷ്ടം 1.21 കോടി രൂപയായി കണക്കാക്കപ്പെടുന്നു. ഡ്രൈവറെയും സഹായിയെയും സംശയമുണ്ടെന്ന് കമ്പനി സ്റ്റാഫ് അമര്‍ദീപ് സിംഗ് ശര്‍മ്മ അറിയിച്ചു.

ഉയര്‍ന്ന സുരക്ഷയുള്ള ഡിജിറ്റല്‍ ലോക്കോടെയായിരുന്നു കണ്ടെയ്‌നര്‍ സീല്‍ ചെയ്തിരുന്നത്. പാസ്വേഡ് അംഗീകൃത ഉദ്യോഗസ്ഥര്‍ക്കു മാത്രമേ ലഭിക്കാവൂ എന്നതിനാല്‍ മോഷണം എങ്ങനെ നടന്നുവെന്നത് പോലിസ് അന്വേഷിക്കുകയാണ്. ഡിഎസ്പി അമൃത്പാല്‍ സിംഗ് ഭാട്ടിയുടെ നേതൃത്വത്തില്‍ അന്വേഷണം പുരോഗമിക്കുകയാണെന്നും ക്യാമറ ദൃശ്യങ്ങള്‍ പരിശോധിച്ചുവരികയാണെന്നും പോലിസ് അറിയിച്ചു.

Next Story

RELATED STORIES

Share it