Latest News

പയ്യനാട് സ്‌റ്റേഡിയത്തില്‍ ഫ്‌ളഡ്‌ ലൈറ്റ് സ്ഥാപിച്ചു

പയ്യനാട് സ്‌റ്റേഡിയത്തില്‍ ഫ്‌ളഡ്‌ ലൈറ്റ് സ്ഥാപിച്ചു
X

മലപ്പുറം: മഞ്ചേരി പയ്യനാട് ജില്ലാ സ്‌പോര്‍ട്‌സ് കോംപ്ലക്‌സ് സ്‌റ്റേഡിയത്തില്‍ ഫ്‌ളഡ്‌ ലൈറ്റ് സ്ഥാപിച്ചു. കായിക വകുപ്പ് മന്ത്രി ഇ.പി ജയരാജന്‍ ഓണ്‍ലൈനിലൂടെ ഉദ്ഘാടനം നിര്‍വഹിച്ചു. ഹോസ്റ്റല്‍ പ്രവൃത്തിയുടെയും രണ്ട് ബാസ്‌ക്കറ്റ്‌ബോള്‍ കോര്‍ട്ടിന്റെയും ഉദ്ഘാടനവും മന്ത്രി നിര്‍വഹിച്ചു. അഡ്വ. എം ഉമ്മര്‍ എം.എല്‍.എ, മുനിസിപ്പല്‍ ചെയര്‍പേഴ്‌സണ്‍ വി.എം സുബൈദ, വൈ.ചെയര്‍പേഴ്‌സണ്‍ അഡ്വ. ബീനാ ജോസഫ്, സ്‌പോര്‍ട്‌സ് കൗണ്‍സില്‍ ജില്ലാ പ്രസിഡന്റ് എ ശ്രീകുമാര്‍, ജില്ലാ ഫുട്‌ബോള്‍ അസോസിയേഷന്‍ പ്രസിഡന്റ് പി. അഷ്‌റഫ്, മുന്‍ അന്താരാഷ്ട്രാ താരം ഐ.എം വിജയന്‍ തുടങ്ങിയവര്‍ ചടങ്ങില്‍ പങ്കെടുത്തു.


ഉദ്ഘാടനത്തോടനുബന്ധിച്ച് നടന്ന പ്രദര്‍ശന മത്സരത്തില്‍ കേരള പോലീസ് മറുപടിയില്ലാത്ത ഒരു ഗോളിന് റോയല്‍ ബാസ്‌കോ ഒതുക്കുങ്ങലിനെ തോല്‍പിച്ചു. കെ. ഫിറോസ് ആണ് ഹെഡ്ഡറിലൂടെ വിജയ ഗോള്‍ നേടിയത്. കേരള പോലീസിന് വേണ്ടി ഐ.എം വിജയനും കളത്തിലിറങ്ങിയിരുന്നു.




Next Story

RELATED STORIES

Share it