Latest News

വിമാനത്തിലെ പ്രതിഷേധം: ജാമ്യം ലഭിച്ച നേതാക്കള്‍ക്ക് കണ്ണൂരില്‍ ഉജ്ജ്വല സ്വീകരണം

വിമാനത്തിലെ പ്രതിഷേധം: ജാമ്യം ലഭിച്ച നേതാക്കള്‍ക്ക് കണ്ണൂരില്‍ ഉജ്ജ്വല സ്വീകരണം
X

കണ്ണൂര്‍: മുഖ്യമന്ത്രി പിണറായി വിജയനെതിരെ വിമാനത്തില്‍ പ്രതിഷേധിച്ച സംഭവത്തില്‍ 13 ദിവസത്തെ ജയില്‍ വാസത്തിന് ശേഷം കണ്ണൂരിലെത്തിയ യൂത്ത് കോണ്‍ഗ്രസ് പോരാളികള്‍ക്ക് ആവേശോജ്വലമായ സ്വീകരണം. തിരുവനന്തപുരത്ത് നിന്നും ട്രെയിന്‍മാര്‍ഗം കണ്ണൂരിലെത്തിയ യൂത്ത് കോണ്‍ഗ്രസ് മട്ടന്നൂര്‍ ബ്ലോക്ക് പ്രസിഡന്റ് ഫര്‍സീന്‍ മജീദ്, ജില്ലാ സെക്രട്ടറി നവീന്‍ കുമാര്‍ എന്നിവര്‍ക്ക് കണ്ണൂര്‍ റെയില്‍വെ സ്‌റ്റേഷനില്‍ ഡിസിസി പ്രസിഡന്റ് മാര്‍ട്ടിന്‍ ജോര്‍ജിന്റെ നേതൃത്വത്തിലാണ് സ്വീകരണം നല്‍കിയത്.

സ്വര്‍ണ്ണക്കടത്തില്‍ ആരോപണവിധേയനായ മുഖ്യമന്ത്രി പിണറായി വിജയന്‍ രാജിവെക്കണമെന്നാവശ്യപ്പെട്ട് കോണ്‍ഗ്രസും യൂത്ത് കോണ്‍ഗ്രസും സംസ്ഥാന വ്യാപകമായി ആരംഭിച്ച സമരത്തിന്റെ ഭാഗമായാണ് ഇരുവരും പിണറായി വിജയന്‍ സഞ്ചരിച്ചിരുന്ന അതേ വിമാനത്തില്‍ കയറി മുഖ്യമന്ത്രിക്കെതിരേ പ്രതിഷേധം നടത്തിയത്.

കണ്ണൂരില്‍ വിവിധ പരിപാടികളില്‍ പങ്കെടുക്കാനെത്തിയ മുഖ്യമന്ത്രി തിരിച്ച് തിരുവനന്തപുരത്തേക്ക് മടങ്ങുന്നതിന് ഇന്റിഗോ വിമാനത്തില്‍ പോകുന്നതിനിടയിലായിരുന്നു പ്രതിഷേധം. മുഖ്യമന്ത്രിയെ വധിക്കാന്‍ ശ്രമിച്ചുവെന്നായിരുന്നു പോലിസിന്റെ എഫ്‌ഐആര്‍. ജാമ്യമില്ലാ വകുപ്പുപ്രകാരമാണ് ഇവരെ അറസ്റ്റ് ചെയ്തത്.

കഴിഞ്ഞ ദിവസം ഹൈക്കോടതിയില്‍ നിന്നും ജാമ്യം ലഭിച്ച യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ വെള്ളിയാഴ്ചയാണ് ജയില്‍ മോചിതരായത്. കാലത്ത് പതിനൊന്ന് മണിയോടെ യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന വൈസ് പ്രസിഡന്റ് റിജില്‍മാക്കുറ്റി, വിനീഷ് ചുള്ളിയാന്‍, രോഹിത് കണ്ണന്‍ എന്നിവരോടൊപ്പം ട്രെയിനിറിങ്ങിയ സമരപോരാളികളെ സഹ പ്രവര്‍ത്തകര്‍ ആവേശത്തോടെയാണ് സ്വീകരിച്ച് ജില്ലാ കോണ്‍ഗ്രസ് ഓഫിസിലേക്ക് ആനയിച്ചത്.

ഡിസിസി ഓഫിസില്‍ നല്‍കിയ സ്വീകരണത്തില്‍ ഡിസിസി പ്രസിഡന്റ് അഡ്വ. മാര്‍ട്ടിന്‍ ജോര്‍ജ്, മുന്‍ ഡിസിസി പ്രസിഡന്റ് സതീശന്‍ പാച്ചേനി, യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന വൈസ് പ്രസിഡന്റ് റിജില്‍മാക്കുറ്റി, ജില്ലാ പ്രസിഡന്റ് സുദീപ് ജെയിംസ് എന്നിവര്‍ സംസാരിച്ചു.

ജില്ലാ പ്രസിഡന്റ് സുദീപ് ജെയിംസ്, ഡിസിസി പ്രസിഡന്റ് അഡ്വ. മാര്‍ട്ടിന്‍ ജോര്‍ജ്,സംസ്ഥാന ഭാരവാഹികളായ റിജില്‍ മാക്കുറ്റി, കെ കമല്‍ജിത്ത്, വിനേഷ് ചുള്ളിയാന്‍, സന്ദീപ് പാണപ്പുഴ, വി.കെ ഷിബിന, സതീശന്‍ പാച്ചേനി, എംകെ മോഹനന്‍,അബ്ദുല്‍ റഷീദ് വിപി, പി മുഹമ്മദ് ഷമ്മാസ്,സംസ്ഥാന എക്‌സിക്യൂട്ടീവ് അംഗം രാഹുല്‍ ദാമോദരന്‍, ജില്ലാ ഭാരവാഹികളായ വി രാഹുല്‍, ദിലീപ് മാത്യു, സിജോ മറ്റപ്പള്ളി പ്രിനില്‍ മതുക്കോത്ത്, രോഹിത്ത് കണ്ണന്‍, ശ്രീജേഷ് കൊയിലേരിയന്‍, പ്രശാന്ത് മാസ്റ്റര്‍, വിജിത്ത് നീലാഞ്ചേരി, ഷാജു കണ്ടബേത്ത്, തേജസ് മുകുന്ദ്, വി വി ലിഷ, മഹിത മോഹന്‍, നിമിഷ വിപിന്‍ദാസ്, അനസ് നമ്പ്രം, ഷോബിന്‍ തോമസ്, ജിതിന്‍ ലൂക്കോസ്, മുഹസിന്‍ കീഴ്ത്തള്ളി, ഷാനിദ്പുന്നാട്, രാഗേഷ് തില്ലങ്കേരി, നിധിന്‍ കോമത്ത്, രാജേഷ് കൂടാളി, ജിജേഷ് ചൂട്ടാട്ട്, സായൂജ് തളിപ്പറമ്പ്, സുജേഷ് പണിക്കര്‍, യഹിയ പള്ളിപ്പറമ്പ്, വരുണ്‍ എംകെ, നികേത് നാറാത്ത്, സുധീഷ് കുന്നത്ത് തുടങ്ങിയവര്‍ നേതൃത്വം നല്‍കി.

Next Story

RELATED STORIES

Share it