Latest News

താണയില്‍ രണ്ട് കാറുകളും ഓട്ടോയും കൂട്ടിയിടിച്ച് അഞ്ചുപേര്‍ക്കു പരിക്ക്

X

കണ്ണൂര്‍: കണ്ണൂര്‍ താണ ധനലക്ഷമി ഹോസ്പിറ്റലിനു മുന്നില്‍ ഇന്ന് രാവിലെ ഉണ്ടായ വാഹനാപകടത്തില്‍ 5 പേര്‍ക്ക് പരിക്ക്. തളിപ്പറമ്പ് ഏഴാംമൈലില്‍ നിന്നും പെരിന്തല്‍ മണ്ണയിലേക്ക് പോകുകയായിരുന്ന ടെറാന്റോ കാര്‍ ധനലക്ഷ്മി ആശുപത്രിക്കു സമീപത്തെ ജംഗഷനില്‍ വച്ച് മറ്റൊരു കാറില്‍ ഇടിക്കുകയായിരുന്നു. തുടര്‍ന്ന് ഈ കാറുകള്‍ രണ്ടും നിര്‍ത്തിയിട്ട മറ്റൊരു ഓട്ടോയില്‍ ഇടിക്കുകയും ചെയ്തു.

കാറില്‍ ഉണ്ടായിരുന്ന തളിപ്പറമ്പ് ഏഴാംമൈല്‍ സ്വദേശികളായ ഇബ്രാഹിം കുട്ടി, നഫീസ, മുഹമ്മദ് അലി എന്നിവരെ പരിക്കുകളോടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.


Next Story

RELATED STORIES

Share it