- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
കേരളത്തിലേക്ക് അഞ്ച് സ്പെഷ്യൽ ട്രെയിനുകൾ വരുന്നു

കൊല്ലം:കേരളത്തിന് അഞ്ചു സ്പെഷ്യൽ ട്രെയിനുകൾ പ്രഖ്യാപിച്ച് സതേൺ റെയിൽവേ. ശബരിമല സീസണിലെ തീർഥാടകരുടെ ഗതാഗതസൗകര്യം ലക്ഷ്യമിട്ടാണ് ട്രെയിനുകൾ പ്രഖ്യാപിച്ചിരിക്കുന്നത്. കേരളത്തിൽ ഇവക്ക് എട്ടു സ്റ്റോപ്പുകളാണുണ്ടാവുക.
ഉറപ്പാക്കുന്നതിനായാണ് ദക്ഷിണ റെയിൽവേ ആദ്യഘട്ട ശബരിമല സ്പെഷ്യൽ ട്രെയിനുകൾ പ്രഖ്യാപിച്ചത്. കേരളത്തിൽ എട്ട് സ്റ്റോപ്പുകളുമായാണ് ട്രെയിനുകൾ സർവീസ് നടത്തുക.
ചെന്നൈ എഗ്മോർ - കൊല്ലം റൂട്ടിലും ഡോ. എംജിആർ ചെന്നൈ - കൊല്ലം റൂട്ടിലുമായി അഞ്ച് വീക്കിലി സ്പെഷ്യൽ ട്രെയിനുകൾ 100 സർവീസുകൾ നടത്തും.
കേരളത്തിൽ പാലക്കാട്, തൃശൂർ, ആലുവ, എറണാകുളം, കോട്ടയം, തിരുവല്ല, ചെങ്ങന്നൂർ, കായംകുളം എന്നിവിടങ്ങളിലാണ് സ്പെഷ്യൽ ട്രെയിനിന് സ്റ്റോപ്പുകളുള്ളത്.
ട്രെയിനുകളുടെ വിവരങ്ങൾ:
ട്രെയിൻ നമ്പർ 06111/06112 ചെന്നൈ എഗ്മോർ - കൊല്ലം - ചെന്നൈ എഗ്മോർ സ്പെഷ്യൽ എക്സ്പ്രസ്. നവംബർ 14 മുതൽ 2026 ജനുവരി 16 വരെ വെള്ളിയാഴ്ചകളിൽ രാത്രി 11:55ന് ചെന്നൈ എഗ്മോറിൽ നിന്ന് പുറപ്പെട്ട് പിറ്റേന്ന് വൈകീട്ട് 04:30ന് കൊല്ലത്തെത്തും. മടക്കയാത്ര നവംബർ 15 മുതൽ 2026 ജനുവരി 17 വരെ ശനിയാഴ്ചകളിൽ രാത്രി 07:35 ന് കൊല്ലത്തിൽ നിന്ന് പുറപ്പെട്ട് പിറ്റേന്ന് ഉച്ചയ്ക്ക് 12ന് ചെന്നൈയിലെത്തും. ട്രെയിൻ നമ്പർ 06113/06114 ഡോ. എംജിആർ ചെന്നൈ സെൻട്രൽ - കൊല്ലം - ഡോ. എംജിആർ ചെന്നൈ സെൻട്രൽ സ്പെഷ്യൽ ട്രെയിൻ നവംബർ 16 മുതൽ 2026 ജനുവരി 18 വരെ ഞായറാഴ്ചകളിൽ രാത്രി 11:50 ന് ചെന്നൈ സെൻട്രലിൽ നിന്ന് പുറപ്പെട്ട് പിറ്റേന്ന് 04:30ന് കൊല്ലത്തെത്തും. നവംബർ 17 മുതൽ 2026 ജനുവരി 19 വരെ തിങ്കളാഴ്ചകളിൽ വൈകിട്ട് 06:30 ന് കൊല്ലത്ത് നിന്ന് പുറപ്പെട്ട് പിറ്റേന്ന് രാവിലെ 11:30ന് ചെന്നൈയിലെത്തും.
ട്രെയിൻ നമ്പർ 06117/06118 ഡോ. എംജിആർ ചെന്നൈ സെൻട്രൽ - കൊല്ലം സെൻട്രൽ സ്പെഷ്യൽ ട്രെയിൻ നവംബർ 22 മുതൽ 2026 ജനുവരി 24 വരെ ശനിയാഴ്ചകളിൽ രാത്രി 11:50ന് ചെന്നൈയിൽ നിന്ന് പുറപ്പെട്ട് പിറ്റേന്ന് വൈകീട്ട് 04:30ന് കൊല്ലത്തെത്തും. മടക്കയാത്ര നവംബർ 23 മുതൽ 2026 ജനുവരി 25 വരെ ഞായറാഴ്ചകളിൽ വൈകീട്ട് 06.30 ന് കൊല്ലത്തിൽ നിന്ന് പുറപ്പെട്ട് പിറ്റേന്ന് 11.30ന് ചെന്നൈയിലെത്തും.
ട്രെയിൻ നമ്പർ 06119/06120 ഡോ. എംജിആർ ചെന്നൈ സെൻട്രൽ - കൊല്ലം സ്പെഷ്യൽ നവംബർ 19 മുതൽ 2026 ജനുവരി 21 വരെ ബുധനാഴ്ചകളിൽ ഉച്ചയ്ക്ക് 03.10ന് ചെന്നൈയിൽ നിന്ന് പുറപ്പെട്ട് പിറ്റേന്ന് രാവിലെ 6.40ന് കൊല്ലത്തെത്തും. മടക്കയാത്ര നവംബർ 20 മുതൽ 2026 ജനുവരി 22 വരെ വ്യാഴാഴ്ചകളിൽ രാവിലെ 10.40 ന് കൊല്ലത്തിൽ നിന്ന് പുറപ്പെട്ട് പിറ്റേന്ന് പുലർച്ചെ 3.30ന് ചെന്നൈയിലെത്തും.
ട്രെയിൻ നമ്പർ 06127/06128 ഡോ. എംജിആർ ചെന്നൈ സെൻട്രൽ - കൊല്ലം സ്പെഷ്യൽ നവംബർ 20 മുതൽ 2026 ജനുവരി 22 വരെ വ്യാഴാഴ്ചകളിൽ രാത്രി 11:50ന് ചെന്നൈയിൽ നിന്ന് പുറപ്പെട്ട് പിറ്റേ ദിവസം വൈകീട്ട് 04:30ന് കൊല്ലത്തെത്തിച്ചേരും. മടക്കയാത്ര നവംബർ 21 മുതൽ 2026 ജനുവരി 23 വരെ വെള്ളിയാഴ്ചകളിൽ വൈകീട്ട് 06.30 കൊല്ലത്തിൽ നിന്ന് പുറപ്പെട്ട് പിറ്റേന്ന് 11.30ന് ചെന്നൈയിലെത്തിച്ചേരും.
RELATED STORIES
മഹാരാഷ്ട്രയില്‍ ബഹുനില കെട്ടിടം തകര്‍ന്ന് എട്ടുമരണം; 25 പേരെ...
21 Sep 2020 2:40 AM GMTമലയാറ്റൂരില്‍ പാറമടയില്‍ പൊട്ടിത്തെറി; രണ്ട് അന്തര്‍സംസ്ഥാന...
21 Sep 2020 2:18 AM GMTകോഴിക്കോട് നാദാപുരത്ത് പുഴയില്‍ കുളിക്കാനിറങ്ങിയ യുവാവ്...
21 Sep 2020 2:00 AM GMTസംസ്ഥാനത്തെ റേഷന്‍കടകള്‍ക്ക് ഇന്ന് അവധി
21 Sep 2020 1:36 AM GMTസംസ്ഥാനത്ത് ഇന്നും അതിതീവ്ര മഴ; പത്ത് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്,...
21 Sep 2020 1:24 AM GMTരണ്ട് പുതിയ കണ്ടെയ്ന്മെന്റ് സോണുകള്‍; കോട്ടയം ജില്ലയില്‍ ആകെ 32...
21 Sep 2020 12:50 AM GMT


















