മല്‍സ്യത്തൊഴിലാളിയുടെ വധം: പ്രതി അഞ്ച് വര്‍ഷത്തിന് ശേഷം പിടിയില്‍
2016 മെയ് 18ന് കന്യാകുമാരി സ്വദേശി ബിജു കൊല്ലപ്പെട്ട കേസിലാണ് കൂടെ ജോലി ചെയ്തിരുന്ന കന്യാകുമാരി സ്വദേശി ആരോഗ്യം (44) അറസ്റ്റിലായത്.

വളപട്ടണം: അഴീക്കല്‍ ബോട്ട് ജെട്ടിയില്‍ മല്‍സ്യത്തൊഴിലാളി കൊല്ലപ്പെട്ട സംഭവത്തില്‍ അഞ്ചു വര്‍ഷങ്ങള്‍ക്കു ശേഷം പ്രതി വളപട്ടണം പോലിസിന്റെ പിടിയിലായി. 2016 മെയ് 18ന് കന്യാകുമാരി സ്വദേശി ബിജു കൊല്ലപ്പെട്ട കേസിലാണ് കൂടെ ജോലി ചെയ്തിരുന്ന കന്യാകുമാരി സ്വദേശി ആരോഗ്യം (44) അറസ്റ്റിലായത്.
2016 മെയില്‍ തമിഴ്‌നാട് നിയമസഭ തിരഞ്ഞെടുപ്പില്‍ വോട്ട് രേഖപ്പെടുത്തി 17ന് ആരോഗ്യം മടങ്ങിയെത്തി. പിന്നീട് അന്ന് രാത്രി ബോട്ടില്‍ വച്ച് ഇരുവരും മദ്യപിക്കുകയും മദ്യലഹരിയില്‍ വാക്കുതര്‍ക്കമുണ്ടാവുകയുമായിരുന്നു. 18ന് ബിജുവിന്റെ മൃതദേഹം പുഴയില്‍ കണ്ടെത്തി.
ആരോഗ്യത്തെ സംശയത്തെതുടര്‍ന്ന് പോലിസ് കസ്റ്റഡിയില്‍ എടുത്തെങ്കിലും തെളിവ് കിട്ടാത്തതിനാല്‍ കൂടുതല്‍ അന്വേഷണം നടന്നില്ല.
അഞ്ചുവര്‍ഷത്തിനുശേഷം എഡിജിപിയുടെ നേതൃത്വത്തില്‍ കണ്ണൂര്‍ സിറ്റി പോലിസ് കമ്മീഷണര്‍ ആര്‍ ഇളംകോ, എഎസ്പി പി പി സദാനന്ദന്‍, ടി പി പ്രേമരാജന്‍, വളപട്ടണം പോലിസ് ഇന്‍സ്‌പെക്ടര്‍ രാജേഷ് എന്നിവര്‍ അടങ്ങുന്ന സംഘം വീണ്ടും ആരോഗ്യത്തെ ചോദ്യം ചെയ്യുകയായിരുന്നു.കൊലപാതകവുമായി ബന്ധപ്പെട്ട് ഏതാനും തെളിവുകള്‍ ലഭിച്ചതിനെ തുടര്‍ന്നാണ് അറസ്റ്റ്. എസ്‌ഐ സതീശന്‍, എഎസ്‌ഐ സതീശന്‍, എസ്‌സിപിഒ ലെവന്‍, സിപിഒ രാഗേഷ് എന്നിവരാണ് പ്രതിയെ അറസ്റ്റു ചെയ്തത്. പ്രതിയെ കോടതി റിമാന്‍ഡ് ചെയ്തു.
RELATED STORIES
100 കോടി ഭക്ഷണ പദ്ധതി: എം എ യൂസുഫലി 22 കോടി രൂപ നല്കി
28 March 2023 11:40 AM GMTകശുവണ്ടി വ്യവസായത്തെ രക്ഷിക്കാന്‍ സര്‍ക്കാര്‍ അടിയന്തരമായി ഇടപെടണം:...
28 March 2023 9:45 AM GMTമഹാരാഷ്ട്രയില്‍ പള്ളിയില്‍ കയറി ഇമാമിനെ ആക്രമിച്ച് താടിവടിച്ചു
28 March 2023 9:13 AM GMTപിഎസ് സി നിയമന ശുപാര്‍ശ ഇനി ഡിജിലോക്കറില്‍; പരിഷ്കാരം ജൂണ്‍...
28 March 2023 8:14 AM GMTമാനനഷ്ടക്കേസ്: ഉദ്ദവ് താക്കറെയ്ക്കും സഞ്ജയ് റാവത്തിനും നോട്ടീസ്
28 March 2023 8:00 AM GMTപഞ്ചാബി ദമ്പതികള്‍ ഫിലിപ്പീന്‍സില്‍ വെടിയേറ്റ് മരിച്ചു
28 March 2023 7:54 AM GMT