Latest News

ജനകീയ മത്സ്യകൃഷിപദ്ധതി: മത്സ്യകൃഷി വിളവെടുപ്പ് കൊണ്ടോട്ടി എംഎല്‍എ ഉദ്ഘാടനം ചെയ്തു

ജനകീയ മത്സ്യകൃഷിപദ്ധതി: മത്സ്യകൃഷി വിളവെടുപ്പ് കൊണ്ടോട്ടി എംഎല്‍എ ഉദ്ഘാടനം ചെയ്തു
X

കൊണ്ടോട്ടി: കേരള സംസ്ഥാന ഫിഷറീസ് വകുപ്പ് മലപ്പുറം ജില്ലാ ജനകീയ മത്സ്യകൃഷിപദ്ധതി പ്രകാരം പൊതുകുളങ്ങളിലെ മത്സ്യകൃഷി വിളവെടുപ്പ് 2021-22 ജില്ലാതല ഉദ്ഘാടനം കൊണ്ടോട്ടി നിയോജകമണ്ഡലം എംഎല്‍എ ടി. വി ഇബ്രാഹിം നിര്‍വഹിച്ചു. വാഴയൂര്‍ പഞ്ചായത്തിലെ കയം പൊതുകുളത്തില്‍ നടന്ന വിളവെടപ്പില്‍ പഞ്ചായത്ത് പ്രസിഡന്റ് വാസുദേവന്‍ മാസ്റ്റര്‍ ടി.പി അധ്യക്ഷത വഹിച്ചു.

കൊണ്ടോട്ടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് ഷെജിനി ഉണ്ണി, ജില്ലാ പഞ്ചായത്ത് മെമ്പര്‍ സുഭദ്ര ശിവദാസന്‍, ക്ഷേമകാര്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ (കൊണ്ടോട്ടി ബ്ലോക്ക് പഞ്ചായത്ത്) റസീന കെ.ടി, ക്ഷേമകാര്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ (വാഴയൂര്‍ പഞ്ചായത്ത്) പ്രസീത ടീച്ചര്‍, ആരോഗ്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ ബാലകൃഷ്ണന്‍ പി. കെ, വാര്‍ഡ് മെമ്പര്‍ ജമീല, ഫിഷറീസ് എക്സ്റ്റന്‍ഷന്‍ ഓഫിസര്‍ ഡോ. പി. എസ് ശിവപ്രസാദ്, പ്രൊജക്ട് കോര്‍ഡിനേറ്റര്‍ മുഹമ്മദ് സജീര്‍ ടി, അക്വാകള്‍ച്ചര്‍ പ്രമോട്ടര്‍മാരായ റോജ, അഷ്‌റഫ്, രാധിക, സാറാബി എന്നിവര്‍ പങ്കെടുത്തു.

80 സെന്റില്‍ വ്യാപിച്ചു കിടക്കുന്ന കുളത്തില്‍ നീളത്തില്‍ കണ്ടാടിവല വിരിച്ചും വീശുവല ഉപയോഗിച്ചുമാണ് വിളവെടുപ്പ് നടത്തിയത്.

Next Story

RELATED STORIES

Share it