Latest News

മത്‌സ്യമേഖലയിലെ പരാതി പരിഹാരത്തിന് ഫിഷറീസ് കോള്‍ സെന്റര്‍

മത്‌സ്യമേഖലയിലെ പരാതി പരിഹാരത്തിന് ഫിഷറീസ് കോള്‍ സെന്റര്‍
X

തിരുവനന്തപുരം: ഫോര്‍മാലിന്‍, അമോണിയ തുടങ്ങിയ രാസപദാര്‍ത്ഥങ്ങള്‍ ചേര്‍ത്ത മത്‌സ്യം വില്‍ക്കുന്നത് സംബന്ധിച്ച് ധാരാളം പരാതികള്‍ വിവിധ കേന്ദ്രങ്ങളില്‍നിന്ന് വരുന്നുണ്ടെന്ന് ഫിഷറീസ് മന്ത്രി സജി ചെറിയാന്‍ പറഞ്ഞു. മത്‌സ്യമേഖലയിലെ പരാതികള്‍ക്കും സംശയങ്ങള്‍ക്കും യഥാസമയം മറുപടിയും പരിഹാര നിര്‍ദേശങ്ങളും നല്‍കുന്നതിനായി തിരുവനന്തപുരത്തെ ഫിഷറീസ് ഡയറക്ടറേറ്റില്‍ സജ്ജീകരിച്ച ഫിഷറീസ് കോള്‍ സെന്റര്‍, മാസ്റ്റര്‍ കണ്‍ട്രോള്‍ റൂം, ഫിഷറീസ് കണ്‍ട്രോള്‍ റൂം വെഹിക്കിള്‍ ഫഌഗ് ഓഫ് എന്നിവ നിര്‍വഹിക്കുകയായിരുന്നു മന്ത്രി.

ഫുഡ് സേഫ്റ്റി ഉദ്യോഗസ്ഥരുടെയും പോലിസിന്റെയും സഹായത്തോടെ രാസപദാര്‍ത്ഥം ചേര്‍ത്ത മത്‌സ്യം റെയ്ഡ് ചെയ്ത് നിയമാനുസൃതമായ നടപടി സ്വീകരിക്കും. സംശയം തോന്നിയാല്‍ പോലും പരിശോധിക്കാനുള്ള സംവിധാനത്തിലേക്ക് മാറുകയാണ്. 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന കോള്‍ സെന്ററിന്റെ പ്രവര്‍ത്തനം മത്സ്യതൊഴിലാളികള്‍ക്കും പൊതുജനങ്ങള്‍ക്കും പ്രയോജനപ്പെടുമെന്നും മന്ത്രി പറഞ്ഞു.

ന്യൂനമര്‍ദ്ദ സാധ്യത, ചുഴലിക്കാറ്റ് മുന്നറിയിപ്പ്, കാറ്റിന്റെ വേഗത തുടങ്ങിയ അറിയിപ്പ് മത്സ്യത്തൊഴിലാളികള്‍ക്ക് കൈമാറാന്‍ കണ്‍ട്രോള്‍ റൂമിന് സാധിക്കും.

രക്ഷാപ്രവര്‍ത്തനം ഏകോപിപ്പിക്കാനും യാനങ്ങള്‍ നിരീക്ഷിക്കാനും കണ്‍ട്രോള്‍ റൂമുകള്‍ക്ക് കഴിയും. സമയത്ത് അറിഞ്ഞാല്‍ പല അപകടങ്ങളും ഒഴിവാക്കാന്‍ കഴിയും. കോള്‍ സെന്ററില്‍ വരുന്ന പരാതികള്‍ അറ്റന്‍ഡ് ചെയ്തില്ലെങ്കില്‍ മന്ത്രിയുടെ ഓഫീസ് നമ്പറില്‍ ബന്ധപ്പെടാമെന്നും പരാതികളില്‍ ഉചിതമായ നടപടി സ്വീകരിക്കുമെന്നും മന്ത്രി പറഞ്ഞു.

കോള്‍ സെന്ററിലെ ഫോണ്‍ നമ്പര്‍: 04712525200, ടോള്‍ ഫ്രീ നമ്പര്‍: 18004253183 ഫിഷറീസ് മന്ത്രിയുടെ ഓഫിസ് നമ്പര്‍: 04712327796, മാസ്റ്റര്‍ കണ്‍ട്രോള്‍ റൂം നമ്പര്‍: 8547155621 (മേഖല കണ്‍ട്രോള്‍ റൂം നമ്പര്‍: വിഴിഞ്ഞം : 04712480335, വൈപ്പിന്‍ 9496007048, 04842502768, ബേപ്പൂര്‍ : 04952414074).

Next Story

RELATED STORIES

Share it