Latest News

യുജിസിയുടെ പുതുക്കിയ മാര്‍ഗരേഖ പുറത്തുവന്നു: 2020-21 ലെ ഒന്നാം വര്‍ഷ ക്ലാസുകള്‍ നവംബര്‍ 1ന് ആരംഭിക്കും

യുജിസിയുടെ പുതുക്കിയ മാര്‍ഗരേഖ പുറത്തുവന്നു: 2020-21 ലെ ഒന്നാം വര്‍ഷ ക്ലാസുകള്‍ നവംബര്‍ 1ന് ആരംഭിക്കും
X

ന്യൂഡല്‍ഹി: 2020-21 വിദ്യാഭ്യാസ വര്‍ഷത്തെ ഒന്നാം വര്‍ഷ ക്ലാസുകള്‍ നവംബര്‍ 1ന് ആരംഭിക്കുമെന്ന് യുജിസി. അതനുസരിച്ച് പ്രവേശനപരീക്ഷകളും വിദ്യാര്‍ത്ഥികളുടെ പ്രവേശനവും പൂര്‍ത്തിയാക്കാനും നിര്‍ദേശമുണ്ട്. ഇതുസംബന്ധിച്ച പുതുക്കിയ മാര്‍ഗരേഖ ഇന്ന് പുറത്തുവിട്ടു. നഷ്ടപ്പെട്ട അധ്യയന ദിനങ്ങള്‍ നികത്തുന്നതിനുള്ള നിരവധി നിര്‍ദേശങ്ങളും മാര്‍ഗരേഖയിലുണ്ട്.

ഏതെങ്കിലും സാഹചര്യത്തില്‍ യോഗ്യതാ പരീക്ഷയുടെ ഫലം വൈകുകയാണെങ്കില്‍ അത്തരം ക്ലാസുകള്‍ നവംബര്‍ 18ന് ആരംഭിക്കും.

കേന്ദ്ര വിദ്യാഭ്യാസ മന്ത്രി രമേശ് പൊക്രിയാലാണ് പുതിയ മാര്‍ഗനിര്‍ദേശം പുറപ്പെടുവിച്ച വിവരം ട്വിറ്റര്‍ വഴി അറിയിച്ചത്.

ഒഴിവുള്ള സീറ്റുകളിലേക്ക് പ്രവേശനം നടത്താനുള്ള അവസാന തിയ്യതി നവംബര്‍ 30 ആണ്.

ആഴ്ചയില്‍ ആറ് ദിവസം പ്രവര്‍ത്തി ദിനമായി നിശ്ചയിച്ച് കുറവ് വന്ന ക്ലാസ്സുകള്‍ എടുത്തുതീര്‍ക്കണം.

Next Story

RELATED STORIES

Share it