- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
400 വര്‍ഷത്തിനിടെ ആദ്യം:വ്യാഴവും ശനിയും അടുത്തുവരുന്ന ആപൂര്‍വ്വ ദൃശ്യം ഡിസംബര്‍ 21ന്
ഇതിനു മുമ്പ് അവ ഇത്രമാത്രം അടുത്തു വന്നത് 1623-ലാണ്. ഗലീലിയോ ആദ്യ ദൂരദര്‍ശിനി നിര്‍മിച്ച് 14 വര്‍ഷത്തിനു ശേഷമായിരുന്നു ഇത്.

ന്യൂഡല്‍ഹി: 2020 ഡിസംബര്‍ 21-ന് ആകാശത്ത് അത്ഭുത കാഴ്ച്ച കാണാമെന്ന് ശാസ്ത്രജ്ഞര്‍. സൗരയൂഥത്തിലെ വലിയ ഗ്രഹങ്ങളായ വ്യാഴവും ശനിയും അടുത്തായി വരുന്ന അത്യപൂര്‍വ്വതയാണ് അന്ന് ദൃശ്യമാകുക. നഗ്‌നനേത്രങ്ങള്‍ കൊണ്ട് നോക്കിയാല്‍ രണ്ട് ഗ്രഹങ്ങളും പരസ്പരം ചേര്‍ന്നു നില്‍ക്കുന്നതായിട്ടാണ് തോന്നുക. എന്നാല്‍ യഥാര്‍ത്ഥത്തില്‍ ഇവ തമ്മിലുള്ള അകലം ഏകദേശം 75 കോടി കിലോമീറ്ററായിരിക്കും.
'ഡിസംബര്‍ 21 ന് സൂര്യാസ്തമയത്തിനു തൊട്ടുപിന്നാലെ വ്യാഴവും ശനിയും ഒരു ഇരട്ട ഗ്രഹമായി കാണപ്പെടും, കാരണം രണ്ട് ആകാശഗോളങ്ങളും സംയോജിക്കും.' ഹാര്‍വാര്‍ഡിലെ സെന്റര്‍ ഫോര്‍ ആസ്‌ട്രോഫിസിക്‌സ് വക്താവ് ആമി ഒലിവര്‍ പറഞ്ഞു. വ്യാഴം ഏകദേശം 12 വര്‍ഷം കൊണ്ടും ശനി 30 വര്‍ഷം കൊണ്ടുമാണ് സൂര്യനെ ചുറ്റുന്നത്. ഇതിനിടയില്‍ ഏകദേശം 20 വര്‍ഷം കൂടുമ്പോള്‍ വ്യാഴം ശനിയെ മറികടക്കും. ആ സന്ദര്‍ഭത്തില്‍ അവ തമ്മില്‍ ആകാശത്ത് കോണളവില്‍ ചെറിയ അകലമേ ഉണ്ടാകൂ. ഇത്തവണ ഈ രീതിയിലുള്ള ഗ്രഹയോഗം നടക്കുന്നത് ഡിസംബര്‍ 21-നാണ്. ഈ ഗ്രഹങ്ങള്‍ തമ്മിലുള്ള കോണീയ ദൂരം അന്ന് 0.1 ഡിഗ്രിയായി കുറയും. പൂര്‍ണ ചന്ദ്രന്റെ വ്യാസം ഉണ്ടാക്കുന്ന കോണളവിന്റെ അഞ്ചിലൊന്നു മാത്രമാണിത്. അകലം ഇത്ര കുറയുന്നത് അത്യപൂര്‍വ്വമാണ്. ഇതിനു മുമ്പ് അവ ഇത്രമാത്രം അടുത്തു വന്നത് 1623-ലാണ്. ഗലീലിയോ ആദ്യ ദൂരദര്‍ശിനി നിര്‍മിച്ച് 14 വര്‍ഷത്തിനു ശേഷമായിരുന്നു ഇത്.
വ്യാഴവും ശനിയും അടുത്തു വന്നാലും ഒന്നും സംഭവിക്കാനില്ല എന്നാണ് ശാസ്ത്രജ്ഞര്‍ പറയുന്നത്. ഗുരുത്വബലമല്ലാതെ കാര്യമായ മറ്റൊരു ബലവും ഈ ഗ്രഹങ്ങള്‍ ഭൂമിയില്‍ പ്രയോഗിക്കുന്നില്ല. വ്യാഴവും ശനിയും ഒരേദിശയില്‍ വരുമെങ്കിലും ഗുരുത്വബലത്തില്‍ കാര്യമായ വ്യത്യാസം വരില്ല. വ്യാഴവും ശനിയും ഭീമന്‍ ഗ്രഹങ്ങളാണെങ്കിലും സൂര്യനുമായി താരതമ്യം ചെയ്യുമ്പോള്‍ നിസ്സാരമാരാണ്. വ്യാഴത്തിന്റെ മാസ്സ് സൂര്യന്റെ മാസ്സിന്റെ ആയിരത്തി ഒന്നില്‍ താഴെയാണ്. ദൂരരമാണെങ്കില്‍ സൂര്യനെ അപേക്ഷിച്ച് വളരെ കൂടുതലും. അതിനാല്‍ സൂര്യന്‍ ചെലുത്തുന്നതിന്റെ 36000-ല്‍ ഒരുഭാഗം ഗുരുത്വബലം മാത്രമാണ് വ്യാഴം പ്രയോഗിക്കുന്നത്. ശനിയുടേത് ഇതിലും വളരെ കുറവുമായിരിക്കും.
RELATED STORIES
കണ്ണൂരിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് നാളെയും മറ്റന്നാളും അവധി
13 Jun 2025 1:52 PM GMTപവിത്രന് സര്‍വീസില്‍ തുടരാന്‍ പ്രാപ്തനല്ലെന്ന് കലക്ടറുടെ റിപോര്‍ട്ട്
13 Jun 2025 12:43 PM GMTഅഹമ്മദാബാദില്‍ വിമാനാപകടത്തില്‍ മരിച്ച രഞ്ജിതയ്ക്കെതിരേ അധിക്ഷേപ...
13 Jun 2025 11:21 AM GMTവീണ്ടും കാട്ടാന ആക്രമണം; ആദിവാസി സ്ത്രീ കൊല്ലപ്പെട്ടു
13 Jun 2025 10:52 AM GMTഇനിയും അണയ്ക്കാനാവാതെ വാന്‍ഹായ് കപ്പലിലെ തീ
13 Jun 2025 8:32 AM GMTകേരള തീരത്തെ കപ്പലപകടം; അമിക്കസ്ക്യൂറിയെ നിയമിച്ച് കോടതി
13 Jun 2025 8:19 AM GMT