Latest News

മണിപ്പൂരില്‍ ആദ്യ കൊവിഡ് മരണം; മരിച്ചത് 56 വയസ്സുകാരന്‍

മണിപ്പൂരില്‍ ആദ്യ കൊവിഡ് മരണം; മരിച്ചത് 56 വയസ്സുകാരന്‍
X

ഇംഫാല്‍: മണിപ്പൂരില്‍ ആദ്യ കൊവിഡ് മരണം റിപോര്‍ട്ട് ചെയ്തു. റീജിനല്‍ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സസില്‍ -റിംസ്- ചികില്‍സയിലുണ്ടായിരുന്ന 56 വയസ്സുകാരനാണ് മരിച്ചത്. സംസ്ഥാനത്ത് 2,317 പേര്‍ക്ക് കൊവിഡ് ബാധിച്ചിരുന്നെങ്കിലും ആരും മരിച്ചിരുന്നില്ല.

ജൂലൈ 26ന് കൊവിഡ് പോസിറ്റീവായ രോഗിയെ പല തവണ ഡയാലിസിസിന് വിധേയമാക്കിയതായി റിംസ് സൂപ്രണ്ട് ഡോ. അരുണ്‍കുമാര്‍ സിങ് പറഞ്ഞു. മെയ് 22നാണ് കിഡ്‌നി രോഗവും ഉയര്‍ന്ന രക്തസമ്മര്‍ദ്ദവും റിപോര്‍ട്ട് ചെയ്തതിനെ തുടര്‍ന്ന് രോഗിയെ റിംസില്‍ പ്രവേശിപ്പിച്ചത്.

26ാം തിയ്യതി പതിവ് പരിശോധന നടത്തുന്നതിനിടയിലാണ് രോഗിക്ക് കൊവിഡ് ബാധിച്ച വിവരം തിരിച്ചറിഞ്ഞത്.

രോഗിക്ക് ഗുരുതരമായ ആരോഗ്യപ്രശ്‌നങ്ങളുണ്ടായിരുന്നു. അത് മൂര്‍ച്ഛിച്ചാണ് മരണം സംഭവിച്ചത്. പക്ഷേ, കൊവിഡ് വൈറസിന്റെ സ്വാധീനം രോഗബാധ ഗുരുതരമാക്കിയെന്ന് ആശുപത്രി വൃത്തങ്ങള്‍ അറിയിച്ചു.

മണിപ്പൂരിലെ പടിഞ്ഞാറന്‍ ഇംഫാലിലാണ് ഏറ്റവും കൂടുതല്‍ കൊവിഡ് കേസുകള്‍ റിപോര്‍ട്ട് ചെയ്തിട്ടുള്ളത്. 58 പേര്‍ക്കാണ് അവിടെ കൊവിഡ് സ്ഥിരീകരിച്ചത്. തൗബലില്‍ 14 പേര്‍ക്കും കാഞ്ചിങില്‍ 5 പേര്‍ക്കും തെമെങ്‌ലോങില്‍ 3 പേര്‍ക്കും രോഗം സ്ഥിരീകരിച്ചു. ഇന്ന് മരിച്ചയാള്‍ തൗബാലില്‍ നിന്നുള്ളയാളാണ്.

മണിപ്പൂരില്‍ ആകെ 2,317 പേര്‍ക്കാണ് കൊവിഡ് ബാധ സ്ഥിരീകരിച്ചിട്ടുള്ളത്. 705 പേര്‍ വിവിധ ആശുപത്രികളില്‍ ചികില്‍സയില്‍ കഴിയുന്നു. 1612 പേര്‍ ആശുപത്രി വിട്ടു.

Next Story

RELATED STORIES

Share it