Latest News

മാളയില്‍ പാചകവാതക വിലവര്‍ധനക്കെതിരേ വിറക്‌വിതരണസമരം

മാളയില്‍ പാചകവാതക വിലവര്‍ധനക്കെതിരേ വിറക്‌വിതരണസമരം
X

മാള: യൂത്ത് കോണ്‍ഗ്രസ് അന്നമനട മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ വര്‍ധിച്ച പാചകവാതക വിലവര്‍ധനക്കെതിരേ വിറക്‌വിതരണസമരം നടത്തി. പെട്രോള്‍, ഡീസല്‍ നികുതി ഭീകരത, അവശ്യസാധനങ്ങളുടെ അനിയന്ത്രിതമായ വിലക്കയറ്റം എന്നിവക്കെതിരെ പ്രതിഷേധം അറിയിയിക്കാനായാണ് വിറക്‌വിതരണസമരം നടത്തിയത്. ജില്ലാ പ്രസിഡന്റ് ഒ ജെ ജെനീഷ് ഉദ്ഘാടനം ചെയ്തു. അന്നമനട മണ്ഡലം പ്രസിഡന്റ് മിഥുന്‍ മുരളീധരന്‍ അധ്യക്ഷനായി.

മാള ബ്ലോക്ക് കോണ്‍ഗ്രസ് കമ്മിറ്റി പ്രസിഡന്റ് പി ഡി ജോസ്, ഡിസിസി ജനറല്‍ സെക്രട്ടറി വി എ അബ്ദുള്‍ കരിം, അന്നമനട മണ്ഡലം കോണ്‍ഗ്രസ് കമ്മിറ്റി പ്രസിഡന്റ് നിര്‍മല്‍ സി പാത്താടന്‍, യൂത്ത് കോണ്‍ഗ്രസ് കൊടുങ്ങല്ലൂര്‍ മണ്ഡലം വൈസ് പ്രസിഡന്റ് ഹക്കീം ഇക്ബാല്‍, ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് ടെസ്സി ടൈറ്റസ്, പി ഐ ജോര്‍ജ്ജ്, കെ കെ രവിനമ്പൂതിരി, കെ എ ഇക്ബാല്‍, ഡേവിസ് കുര്യന്‍, ഷിജു, സുനിത സജീവന്‍, ആനി, ലളിത ദിവാകരന്‍, ടി കെ രമേശന്‍, സതീശന്‍ അറക്കല്‍, സാനി തുടങ്ങിയവര്‍ സംസാരിച്ചു.

യൂത്ത് കോണ്‍ഗ്രസ് ഭാരവാഹികളായ അഖില്‍ പോള്‍, രാഹുല്‍ വിജയന്‍, രാഗേഷ്, ലിന്‍സണ്‍, അഖില്‍ കൃഷ്ണ, ടി എല്‍ രഞ്ജിത്ത്, വിഷ്ണു, അജ്മല്‍ സജിദ്, അരുണ്‍കുമാര്‍, ഷാന്‍, സി എസ് മിഥുന്‍ തുടങ്ങിയവര്‍ നേതൃത്വം നല്‍കി. ശരത് മോഹന്‍ സ്വാഗതവും റോബര്‍ട്ട് നന്ദിയും പറഞ്ഞു.

Next Story

RELATED STORIES

Share it