Latest News

വീടിനകത്ത് കരിമരുന്നിന് തീപിടിച്ചു; ബീഹാറില്‍ 6 പേര്‍ മരിച്ചു; 8 പേര്‍ക്ക് പരിക്ക്

വീടിനകത്ത് കരിമരുന്നിന് തീപിടിച്ചു; ബീഹാറില്‍ 6 പേര്‍ മരിച്ചു; 8 പേര്‍ക്ക് പരിക്ക്
X

പട്‌ന: വീടിനകത്ത് സൂക്ഷിച്ചിരുന്ന കരിമരുന്നിന് തീപിടിച്ച് ബീഹാറിലെ സരണ്‍ ജില്ലയിലെ ഖൈറ പോലിസ് സ്‌റ്റേഷന്‍ പരിധിയില്‍ ഖുദായി ബാഗ് ഗ്രാമത്തില്‍ ആറ് പേര്‍ മരിച്ചു. ഷബീര്‍ ഹുസൈന്‍ എന്ന ബിസിനസ്സുകാരന്റെ വീടിനകത്താണ് സ്‌ഫോടനം നടന്നത്. സ്‌ഫോടനത്തില്‍ വീടിന്റെ വലിയൊരു ഭാഗം തകര്‍ന്നു. മറ്റ് ഭാഗത്ത് തീപടരുകയും ചെയ്തു. നദീതീരത്തുള്ള വീട് മിക്കവാറും തകര്‍ന്ന നിലയിലാണ്.

പരിക്കേറ്റവര്‍ അവശിഷ്ടങ്ങള്‍ക്കിടയില്‍ കുടുങ്ങിക്കിടക്കുകയാണ്.

ഛാപ്ര ജില്ലാ ആസ്ഥാനത്തുനിന്ന് 30 കിലോമീറ്റര്‍ അകലെയാണ് സ്‌ഫോടനം നടന്ന ഗ്രാമം. അവശിഷ്ടങ്ങള്‍ക്കിടയില്‍ കുടുങ്ങിയവരെ പുറത്തെത്തിക്കാനുള്ള ശ്രമം തുടരുന്നു.

വീടിനകത്തുവച്ച് പടക്കനിര്‍മാണം നടക്കുകയായിരുന്നുവെന്നാണ് സംശയിക്കുന്നത്. ഫോറന്‍സിക് ടീമും ബോംബ് സ്‌ക്വാഡും സ്ഥലത്തെത്തി. സ്‌ഫോടനം പലപ്പോഴായി ഒരു മണിക്കൂറോളം നീണ്ടുനിന്നു.

Next Story

RELATED STORIES

Share it