Latest News

കുന്ദമംഗലം മുറിയനാലില്‍ കാര്‍ വര്‍ക്ക് ഷോപ്പില്‍ തീപ്പിടുത്തം; നിരവധി ബെന്‍സ് കാറുകള്‍ കത്തി നശിച്ചു

എമിറേറ്റ്സ് മോട്ടോഴ്സ് എന്ന കാര്‍ വര്‍ക്ക് ഷോപ്പില്‍ ആണ് തീപ്പിടുത്തം ഉണ്ടായത്. ഇന്ന് പുലര്‍ച്ചെ ആണ് തീ അളിപ്പടരുന്നത് നാട്ടുകാരുടെ ശ്രദ്ധയില്‍ പെട്ടത്.

കുന്ദമംഗലം മുറിയനാലില്‍ കാര്‍ വര്‍ക്ക് ഷോപ്പില്‍ തീപ്പിടുത്തം; നിരവധി ബെന്‍സ് കാറുകള്‍ കത്തി നശിച്ചു
X

കോഴിക്കോട്: കുന്ദമംഗലം മുറിയനാലില്‍ വന്‍ തീപിടുത്തം. എമിറേറ്റ്സ് മോട്ടോഴ്സ് എന്ന കാര്‍ വര്‍ക്ക് ഷോപ്പില്‍ ആണ് തീപ്പിടുത്തം ഉണ്ടായത്. ഇന്ന് പുലര്‍ച്ചെ ആണ് തീ അളിപ്പടരുന്നത് നാട്ടുകാരുടെ ശ്രദ്ധയില്‍ പെട്ടത്. ഉടന്‍ തന്നെ ഫയര്‍ഫോഴ്സിനെ വിവരം അറിയിക്കുകയും വെള്ളിമാടുകുന്ന്, മുക്കം, നരിക്കുനി എന്നിവിടങ്ങളില്‍ നിന്നുള്ള 10 യൂണിറ്റ് ഫയര്‍ഫോഴ്സ് സ്ഥലത്തെത്തുകയും ചെയ്തു. മണിക്കൂറുകള്‍ നീണ്ട ശ്രമത്തിനൊടുവിലാണ് തീ അണച്ചത്. വിലപിടിപ്പുള്ള ബെന്‍സ് കാറുകള്‍ ആണ് പ്രധാനമായും ഇവിടെ റിപ്പയര്‍ ചെയ്തിരുന്നത്. പന്ത്രണ്ടോളം കാറുകള്‍ കത്തി നശിച്ചു. ജോഫി എന്നയാളുടെ ഉടമസ്ഥതയില്‍ ഉള്ളതാണ് വര്‍ക്ക് ഷോപ്പ്. ലക്ഷങ്ങളുടെ നഷ്ട്ടം കണക്കാക്കുന്നു. ഷോര്‍ട്ട് സര്‍ക്യൂട്ട് ആണ് തീ പിടുത്തിന് കാരണം എന്നാണ് സൂചന

Next Story

RELATED STORIES

Share it