Latest News

ഗോവയിലെ നിശാക്ലബ്ബിലുണ്ടായ തീപിടിത്തം; ക്ലബ് മാനേജര്‍ അറസ്റ്റില്‍

ഗോവയിലെ നിശാക്ലബ്ബിലുണ്ടായ തീപിടിത്തം; ക്ലബ് മാനേജര്‍ അറസ്റ്റില്‍
X

പനാജി: ഗോവയിലെ അര്‍പോറ നിശാക്ലബ്ബിലുണ്ടായ തീപിടിത്തില്‍ ക്ലബ്ബിന്റെ മാനേജരേ പോലിസ് അറസ്റ്റ് ചെയ്തു. ക്ലബ് ഉടമയ്ക്കെതിരെ അറസ്റ്റ് വാറണ്ട് പുറപ്പെടുവിക്കുകയും ചെയ്തു.

കേസുമായി ബന്ധപ്പെട്ട് അര്‍പോറ പോലിസ് സ്റ്റേഷനില്‍ എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. അഗ്‌നി സുരക്ഷാ നിയമങ്ങള്‍ പാലിക്കാത്തതില്‍ അശ്രദ്ധയുണ്ടായതായെന്ന് പ്രാഥമിക അന്വേഷണത്തില്‍ കണ്ടെത്തിയതിനു പിന്നാലെയാണ് നടപടി.

വടക്കന്‍ ഗോവയിലെ അര്‍പോറയിലുള്ള റോമിയോ ലെയ്നിലെ പ്രശസ്തമായ നിശാക്ലബില്‍ പുലര്‍ച്ചെ ഒരു മണിയോടെയാണ് തീപിടുത്തമുണ്ടായത്. ക്ലബ് അടച്ചുപൂട്ടാന്‍ ഒരുങ്ങുന്നതിനിടെ അടുക്കളയ്ക്ക് സമീപം ഗ്യാസ് സിലിണ്ടര്‍ പൊട്ടിത്തെറിക്കുകയായിരുന്നു. നിമിഷങ്ങള്‍ക്കുള്ളില്‍തന്നെ കെട്ടിടം മുഴുവന്‍ തീപിടിച്ചു. സംഭവത്തില്‍ വിനോദസഞ്ചാരികള്‍ ഉള്‍പ്പെടെ 25 പേര്‍ മരിച്ചു.

Next Story

RELATED STORIES

Share it