Latest News

മലപ്പുറം മുണ്ടേരി വിത്ത് കൃഷിത്തോട്ടത്തില്‍ തീപിടിത്തം

മലപ്പുറം മുണ്ടേരി വിത്ത് കൃഷിത്തോട്ടത്തില്‍ തീപിടിത്തം
X

പോത്തുകല്ല്: മലപ്പുറം മുണ്ടേരി വിത്ത് കൃഷിത്തോട്ടത്തില്‍ മരങ്ങള്‍ക്ക് തീപിടിച്ചു. ഫാമിലെ മാളകം ഭാഗത്ത് ചാലിയാര്‍ പുഴയുടെ തീരത്ത് കഴിഞ്ഞ പ്രളയത്തില്‍ വന്ന് അടിഞ്ഞുകൂടിയ ഉണങ്ങിയ മരങ്ങള്‍ക്കാണ് തീപിടിച്ചത്. ബുധനാഴ്ച ഉച്ചയ്ക്ക് 12 മണിയോടെയാണ് സംഭവം. കനത്ത കാറ്റുമൂലം തീ അതിവേഗം പടര്‍ന്നു പിടിച്ചു. തോട്ടം ജീവനക്കാര്‍ തീയണക്കാന്‍ ശ്രമിച്ചെങ്കിലും കനത്ത ചൂടും കാറ്റും മൂലം തീ നിയന്ത്രണ വിധേയമാക്കാനായില്ല. തുടര്‍ന്ന് നിലമ്പൂര്‍ ഫയര്‍ ഫോഴ്‌സില്‍ വിവരമറിയിക്കുകയായിരുന്നു.നിലമ്പൂരില്‍ നിന്നും അഗ്‌നിരക്ഷാസേന എത്തിയാണ് തീ അണച്ചത്.

അഗ്‌നിരക്ഷാസേന സ്റ്റേഷന്‍ ഓഫിസര്‍ എം.അബ്ദുല്‍ഗഫൂറിന്റെ നേതൃത്വത്തില്‍ സീനിയര്‍ ഫയര്‍ ആന്‍ഡ് റെസ്‌ക്യൂ ഓഫിസര്‍ കെ. യൂസഫലി, ഫയര്‍ ആന്‍ഡ് റെസ്‌ക്യൂ ഓഫിസര്‍മാരായ എം.വി.അനൂപ്, കെ. പി. അമീറുദ്ദീന്‍,വി. സലീം,ടി.കെ. നിഷാന്ത്, എം. നിസാമുദ്ദീന്‍, എസ്. വിജയകുമാര്‍, വി. പി. നിഷാദ്, കെ.മനേഷ്, സിവില്‍ ഡിഫന്‍സ് വോളണ്ടിയര്‍ അബ്ദുല്‍സലാം പോത്തുകല്ല് എന്നിവരും വിത്ത് കൃഷി തോട്ടത്തിലെ ജീവനക്കാരും ചേര്‍ന്ന് മണിക്കൂറുകള്‍ പ്രയത്‌നിച്ചാണ് തീയണച്ചത്.

Next Story

RELATED STORIES

Share it