Latest News

ചരക്കു കപ്പലിന് തീപിടിച്ച സംഭവം; കപ്പലിൽ ഉള്ളത് അപകടരമായ വസ്തുക്കൾ

ചരക്കു കപ്പലിന് തീപിടിച്ച സംഭവം; കപ്പലിൽ ഉള്ളത് അപകടരമായ വസ്തുക്കൾ
X

കോഴിക്കോട്: കൊളംബോയിൽ നിന്നു മുംബൈയിലേക്ക് തിരിച്ച ചരക്കു കപ്പലിൽ 150 കണ്ടയ്നറുകളിലായി ഉണ്ടായിരുന്നത് അപകടകരമായ വസ്തുക്കൾ എന്ന് റിപോർട്ട്. ആൽക്കഹോൾ അടങ്ങിയ നൈട്രോ സെല്ലുലോസ്, ഓർഗാനോ മെറ്റാലിക് പൈറോഫോറിക്സ് തുടങ്ങിയവ കണ്ടയ്നറുകളിൽ ഉണ്ടെന്നാണ് സൂചന.

പാരിസ്ഥിതിക ആഘാതമുണ്ടാകുന്ന പദാര്‍ഥങ്ങളായ ട്രൈക്ലോറോ ബെന്‍സീന്‍, സിങ്ക് ഓക്സൈഡ്, ഫോസ്ഫേറ്റ് ചെയ്ത എസ്റ്ററുകള്‍ തുടങ്ങിയവയും പൊള്ളല്‍ സാധ്യതയുള്ള പദാര്‍ഥങ്ങളായ മലീക് ആന്‍ഹൈഡ്രൈഡ്, ഫോസ്ഫോറിക് ആസിഡ്, മെതാക്രൈലിക് ആസിഡ്, പോളിമൈന്‍സ്-ള്‍ഡൈമീതെല്‍ സള്‍ഫേറ്റ്, ഈതൈല്‍ ക്ലോറോഫോര്‍മേറ്റ്, ഡൈക്ലോറോ മീതൈല്‍ തുടങ്ങിയവയും കണ്ടയ്നറുകളിൽ ഉണ്ട്. ചിലതൊക്കെ ശ്വസിച്ചാൽ വരെ അപകടമായേക്കാവുന്ന വിഷവസ്തുക്കളാണ്

കടൽ വെള്ളം മലിനമാകാനും മൽസ്യ സമ്പത്തിനെ ദോഷകരമായ രീതിയിൽ ബാധിക്കാനും വെള്ളം കയറിയാൽ തീപിടിക്കാനും സാധ്യതയുള്ള പദാർഥങ്ങളാണ് മിക്കവയും. അന്തരീക്ഷ താപനിലക്കനുസരിച്ച് അപകടകരമായുന്ന പദാർഥങ്ങളും കണ്ടയ്നറുകളിൽ ഉണ്ട്.

നിലവിൽ കപ്പലിലേക്ക് ചാടിയ 18 ജീവനക്കാരെയും രക്ഷപ്പെടുത്തി. കോസ്റ്റ് ഗാർഡും നേവിയും ചേർന്നാണ് ഇവരെ രക്ഷപ്പെടുത്തിയത്. ഇതിൽ ഒരാളുടെ നില ഗുരുതരമാണെന്നാണ് വിവരം.ചൈനീസ്, മ്യാൻമർ, ഇന്തോനേഷ്യൻ, തായ്‌ലാന്‍ഡ്‌ സ്വദേശികളാണ് അപകടത്തിൽപ്പെട്ട കപ്പലിൽ ഉണ്ടായിരുന്നത്. മറ്റു നാലു ജീവനക്കാർക്കായുള്ള തിരിൽ പുരോഗമിക്കുകയാണ്.

കാണാതായ നാല് ജീവനക്കാരിൽ രണ്ടു പേർ തായ്‌വാന്‍ സ്വദേശികളാണ്. മറ്റുള്ളവർ ഇന്തോനേഷ്യ, മ്യാൻമർ സ്വദേശികളാണ്. അപകടത്തിൽപ്പെട്ട കപ്പലിൽ ഇന്ത്യാക്കാരില്ലെന്നാണ് റിപ്പോർട്ടുകൾ.

കപ്പൽ കത്തി കൊണ്ടിരിക്കുന്നതിനാൽ തീയണക്കാനുള്ള ഊർജ്ജിത ശ്രമങ്ങൾ നടന്നു വരികയാണ്.കപ്പലിൻ്റെ താഴത്തെ ഡെക്കിലാണ് തീപിടിത്തം ഉണ്ടായതെന്നാണ് വിവരം.

Next Story

RELATED STORIES

Share it