Latest News

മരിച്ച ദ്രുതകര്‍മ്മ സേനാംഗത്തിന്റെ കുടുംബത്തിനു ധനസഹായം കൈമാറി

മരിച്ച ദ്രുതകര്‍മ്മ സേനാംഗത്തിന്റെ കുടുംബത്തിനു ധനസഹായം കൈമാറി
X

കോഴിക്കോട്: കാട്ടാനയുടെ ആക്രമണത്തില്‍ പരിക്കേറ്റ് ചികിത്സയിലായിരിക്കെ കഴിഞ്ഞദിവസം മരിച്ച വനം വകുപ്പ് ദ്രുതകര്‍മ സേനാംഗമായ മുക്കം സ്വദേശി ഹുസൈന്റെ കുടുംബത്തെ വനം വകുപ്പ് മന്ത്രി

എ.കെ ശശീന്ദ്രന്‍ സന്ദര്‍ശിച്ചു. കുടുംബത്തിന് സര്‍ക്കാര്‍ പ്രഖ്യാപിച്ച ധനസഹായത്തിന്റെ ആദ്യഗഡുവായ അഞ്ച് ലക്ഷം രൂപ മന്ത്രി കുടുംബത്തിന് കൈമാറി. പത്തുലക്ഷം രൂപയാണ് കൂടുംബത്തിന് ആശ്വാസ തുകയായി സര്‍ക്കാര്‍ പ്രഖ്യാപിച്ചത്. വകുപ്പിലെ മിടുക്കനായ ഒരു ഉദ്യോഗസ്ഥനെയാണ് നഷ്ടപ്പെട്ടതെന്നും ആ സ്‌നേഹവും പരിഗണനയും കുടുംബത്തോട് ഉണ്ടാവുമെന്നും മന്ത്രി പറഞ്ഞു.

ബാക്കി അഞ്ച് ലക്ഷം രൂപ നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കിയ ശേഷം അവകാശിക്ക് കൈമാറും. ഏതെല്ലാം വിധത്തില്‍ കുടുംബത്തെ സഹായിക്കാന്‍ പറ്റുമോ ആ നിലയ്‌ക്കെല്ലാം സര്‍ക്കാര്‍ ഇടപെടുമെന്ന് പറഞ്ഞ മന്ത്രി ഹുസൈന്റെ ഭാര്യയ്ക്ക് ജോലി നല്‍കുന്ന കാര്യം പരിശോധിക്കുമെന്നും പറഞ്ഞു. ലിന്റോ ജോസഫ് എംഎല്‍എ മറ്റു ജനപ്രതിനിധികള്‍ തുടങ്ങിയവര്‍ മന്ത്രിക്കൊപ്പം ഉണ്ടായിരുന്നു.

Next Story

RELATED STORIES

Share it