Latest News

ക്ഷേമപദ്ധതി അംഗങ്ങളായ തൊഴിലാളികള്‍ക്ക് ധനസഹായം

ക്ഷേമപദ്ധതി അംഗങ്ങളായ തൊഴിലാളികള്‍ക്ക് ധനസഹായം
X

തിരുവനന്തപുരം: കൊവിഡ് നിയന്ത്രണങ്ങളെ തുടര്‍ന്ന് തൊഴില്‍ നഷ്ടപ്പെട്ട കേരള അസംഘടിത തൊഴിലാളി ക്ഷേമ പദ്ധതിയില്‍ അംഗങ്ങളായ മുഴുവന്‍ തൊഴിലാളികള്‍ക്കും കേരള സംസ്ഥാന അസംഘടിത തൊഴിലാളി സാമൂഹ്യ സുരക്ഷാ ബോര്‍ഡ് ധനസഹായം നല്‍കും. ആയിരം രൂപ വീതമാണ് നല്‍കുന്നത്.

പഴയ പദ്ധതികളായ കേരള കൈത്തൊഴിലാളി വിദഗ്ദ്ധ തൊഴിലാളി ക്ഷേമ പദ്ധതി, കേരള ബാര്‍ബര്‍ ബ്യൂട്ടീഷന്‍ ക്ഷേമപദ്ധതി, കേരള അലക്കു തൊഴിലാളി ക്ഷേമ പദ്ധതി, കേരള പാചക തൊഴിലാളി ക്ഷേമപദ്ധതി, ഗാര്‍ഹിക തൊഴിലാളി, ക്ഷേത്ര ജീവനക്കാരുടെ ക്ഷേമ പദ്ധതി എന്നീ പദ്ധതികളിലെ അംഗത്വം കുടിശ്ശികയുണ്ടായതു മൂലം നഷ്ടപ്പെട്ടവരും ധനസഹായത്തിന് അര്‍ഹരാണ്.

ആധാര്‍ കാര്‍ഡ്, ക്ഷേമനിധി പാസ്ബുക്ക്, അംഗത്വ കാര്‍ഡ്, ബാങ്ക് പാസ്ബുക്ക് എന്നിവ സഹിതം അപേക്ഷകള്‍ http://boardswelfareassistance.Ic.kerala.gov.in ലിങ്കിലൂടെ അക്ഷയ കേന്ദ്രങ്ങള്‍ മുഖേന സമര്‍പ്പിക്കാം. അവസാന തീയതി ജൂലൈ 31. ഫോണ്‍ 0481 2300762, നേരത്തെ അപേക്ഷിച്ചവര്‍ വീണ്ടും അപേക്ഷ സമര്‍പ്പിക്കേണ്ടതില്ല.

Next Story

RELATED STORIES

Share it