Latest News

മുഖ്യമന്ത്രിയുടെ ഹെലികോപ്റ്ററിന് നാലു കോടി അനുവദിച്ച് ധനവകുപ്പ്

മുഖ്യമന്ത്രിയുടെ ഹെലികോപ്റ്ററിന് നാലു കോടി അനുവദിച്ച് ധനവകുപ്പ്
X

തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയന്റെ ഹെലികോപ്റ്ററിന് വാടകയായി നാലു കോടി അനുവദിച്ച് ധനവകുപ്പ്. അഞ്ചു മാസത്തെ വാടകയാണ് അനുവദിച്ചത്. ട്രഷറി നിയന്ത്രണത്തില്‍ ഇളവു വരുത്തി അധിക ഫണ്ടായാണ് തുക അനുവദിച്ചിരിക്കുന്നത്. 2025 ഒക്ടോബര്‍ 20 മുതല്‍ 2026 മാര്‍ച്ച് 19 വരെയുള്ള വാടകയാണ് അനുവദിച്ചിരിക്കുന്നത്. സാധാരണ ഹെലികോപ്റ്ററിന്റെ പ്രതിമാസ ഉപയോഗത്തിനു ശേഷമാണ് വാടക നല്‍കുന്നത്. എന്നാല്‍ രണ്ടു മാസത്തെ വാടകയും മൂന്നു മാസത്തെ മുന്‍ക്കൂര്‍ വാടകയുമാണ് സ്വിറ്റ്‌സന്‍ ഏവിയേഷന്‍ എന്ന കമ്പനിക്ക് അനുവദിച്ചിരിക്കുന്നത്. സാമ്പത്തിക പ്രതിസന്ധി കാരണം ട്രഷറി നിയന്ത്രണം ഇപ്പോഴും തുടരുകായാണ്. 10 ലക്ഷത്തിനു മുകളിലുള്ള ബില്ലുകള്‍ക്ക് ആഗസ്റ്റ് മുതല്‍ ട്രഷറി നിയന്ത്രം ഏര്‍പ്പെടുത്തിയിരുന്നു. ഈ സാഹചര്യത്തിലാണ് മുഖ്യമന്ത്രിയുടെ ഹെലികോപ്റ്ററിന് നാലു കോടി വാടക അനുവദിച്ചിരിക്കുന്നത്.

Next Story

RELATED STORIES

Share it