- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
ഒടുവില്‍ തീരുമാനമായി; ആരോഗ്യസേതു ആപ്പ് കേന്ദ്രത്തിന്റേതു തന്നെ
സൈറ്റില്‍ നിര്‍മാതാക്കളായി രേഖപ്പെടുത്തിയിട്ടുള്ള ഐടി മന്ത്രാലയവും നാഷണല്‍ ഇല്‍ഫോര്‍മാറ്റിക്‌സ് സെന്ററും തങ്ങളല്ല നിര്‍മ്മാതാക്കളെന്ന് അറിയിച്ചു.

ന്യൂഡല്‍ഹി:ആരോഗ്യസേതു ആപ്പ് നിര്‍മിച്ചത് ആരാണ് എന്ന സംശയത്തിന് ഒടുവില്‍ ഉത്തരമായി. ആരോഗ്യസേതു ആപ്പ് നിര്‍മിച്ചത് തങ്ങളാണെന്ന് കേന്ദ്ര സര്‍ക്കാര്‍ വ്യക്തമാക്കി. ആരോഗ്യ സേതു ആപ്പ് സൃഷ്ടിച്ചതാരാണെന്നും എങ്ങനെയെന്നും അറിയില്ലെന്നും വിവരാവകാശ അപേക്ഷയ്ക്ക് ലഭിച്ച മറുപടി വിവാദമായതോടെയാണ് കേന്ദ്ര സര്‍ക്കാര്‍ വിശദീകരണവുമായി എത്തിയത്.
ആരോഗ്യ സേതുവിന്റെ നിര്‍മ്മാണം അടക്കമുളള വിവരങ്ങള്‍ തേടി ആക്ടിവിസ്റ്റായ ഗൌരവ് ദാസ് ഐടി മന്ത്രാലയത്തിന് കീഴിലെ നാഷണല്‍ ഇന്‍ഫോര്‍മാറ്റിക്‌സ് സെന്റര്‍, നാഷണല്‍ ഇ-ഗവേണന്‍സ് ഡിവിഷന്‍ , ഇലക്ട്രോണിക്‌സ്, ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജി മന്ത്രാലയം എന്നിവിടങ്ങളിലേക്ക് വിവരാവകാശ അപേക്ഷ അയച്ചിരുന്നു. സൈറ്റില്‍ നിര്‍മാതാക്കളായി രേഖപ്പെടുത്തിയിട്ടുള്ള ഐടി മന്ത്രാലയവും നാഷണല്‍ ഇല്‍ഫോര്‍മാറ്റിക്‌സ് സെന്ററും തങ്ങളല്ല നിര്‍മ്മാതാക്കളെന്ന് അറിയിച്ചു. ഇതേതുടര്‍ന്ന് ഉത്തരവാദിത്തപ്പെട്ട മന്ത്രാലയങ്ങള്‍ നവംബര്‍ 24ന് ഹാജരായി വിശദീകരണം നല്കണമെന്ന് കേന്ദ്ര വിവരാവകാശ കമ്മീഷന്‍ നിര്‍ദേശിച്ചിരുന്നു.
ആരോഗ്യസേതു ആപ്പ് വഴി വ്യക്തഗത വിവരങ്ങള്‍ മറ്റുള്ളവര്‍ ചോര്‍ത്തുമെന്ന് മുന്‍പ് ആശങ്ക ഉയര്‍ന്നിരുന്നു. അതിനിടയിലാണ് ഇത് ആരാണ് നിര്‍മിച്ചതെന്ന് അറിയില്ലെന്ന വിശദീകരണം ബന്ധപ്പെട്ട മ്ര്രന്താലയത്തില്‍ നിന്നും പുറത്തുവന്നത്. ഇത് ആശങ്കക്കും വിമര്‍ശനത്തിനും കാരണമായിരുന്നു.
RELATED STORIES
കടന്നല്‍കൂട് നശിപ്പിക്കുന്നതിനിടെ കടന്നല് കുത്തേറ്റ് മരണം
14 Aug 2025 5:48 PM GMTആലപ്പുഴയില്‍ ഇരട്ടക്കൊല; ലഹരിക്കടിമയായ മകന് മാതാപിതാക്കളെ...
14 Aug 2025 5:21 PM GMTകഞ്ചാവുമായി ആര്‍എസ്എസ് നേതാവ് പിടിയില്‍
14 Aug 2025 3:37 PM GMTജമ്മു കശ്മീരിലെ മേഘവിസ്ഫോടനവും മിന്നല്‍ പ്രളയവും; മരണസംഖ്യ 40 ആയി
14 Aug 2025 2:52 PM GMTതിരുവനന്തപുരത്ത് ഭാര്യയെ ഭര്‍ത്താവ് വെട്ടിക്കൊന്നു
14 Aug 2025 2:41 PM GMTകൊയിലാണ്ടിയില്‍ നിര്‍മാണത്തിലിരുന്ന പാലത്തിന്റെ ബീം തകര്‍ന്നു
14 Aug 2025 2:34 PM GMT