Latest News

സംവിധായകനും നിര്‍മ്മാതാവുമായ ജോണി ബക്ഷി അന്തരിച്ചു

ഹൃദയാഘാതത്തെതുടര്‍ന്ന് മുംബൈയിലെ ജുഹുവിലുള്ള ആരോഗ്യനിധി ആശുപത്രിയില്‍വച്ച് ഇന്ന് ഉച്ചയ്ക്ക് രണ്ടോടെയായിരുന്നു അന്ത്യം.

സംവിധായകനും നിര്‍മ്മാതാവുമായ ജോണി ബക്ഷി അന്തരിച്ചു
X

മുംബൈ: പ്രമുഖ സംവിധായകനും നിര്‍മ്മാതാവുമായ ജോണി ബക്ഷി (82) അന്തരിച്ചു. ഹൃദയാഘാതത്തെതുടര്‍ന്ന് മുംബൈയിലെ ജുഹുവിലുള്ള ആരോഗ്യനിധി ആശുപത്രിയില്‍വച്ച് ഇന്ന് ഉച്ചയ്ക്ക് രണ്ടോടെയായിരുന്നു അന്ത്യം. ശ്വാസതടസ്സം നേരിട്ട അദ്ദേഹത്തെ ഇന്നലെയാണ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. കൊവിഡ് പരിശോധന നടത്തിയെന്നും ഫലം നെഗറ്റീവ് ആണെന്നും ആശുപത്രി വൃത്തങ്ങള്‍ അറിയിച്ചു.ജോണി ബക്ഷിക്ക് മൂന്നു ആണ്‍കുട്ടികളും ഒരു പെണ്‍കുട്ടിയുമാണുള്ളത്.

ഖുദായി (1994), ദക്കൂ ഓര്‍ പൊലീസ്(1992) തുടങ്ങിയ ചിത്രങ്ങള്‍ സംവിധാനം ചെയ്ത അദ്ദേഹം രാവണ്‍ (1984), ഫിര്‍ തേരി കഹാനി യാദ് ആയേ (1993) തുടങ്ങിയ ചിത്രങ്ങള്‍ നിര്‍മ്മിക്കുകയും ചെയ്തു. ശബാന ആസ്മി, അനുപം ഖേര്‍ തുടങ്ങിയവര്‍ മരണത്തില്‍ അനുശോചനം രേഖപ്പെടുത്തി.

Next Story

RELATED STORIES

Share it