Latest News

'തുടർച്ചയായ മഴയും ശുചിത്വമില്ലായ്മയും'; പനിബാധിതരുടെ എണ്ണം കൂടുന്നു

തുടർച്ചയായ മഴയും ശുചിത്വമില്ലായ്മയും; പനിബാധിതരുടെ എണ്ണം കൂടുന്നു
X

പത്തനംതിട്ട : സംസ്ഥാനത്ത് പനി ബാധിതരുടെ എണ്ണം വർധിക്കുന്നു. ഏറ്റവും കൂടുതൽ പനിബാധിതർ ഉള്ളത് പത്തനംതിട്ടയിലാണ് അഞ്ച് ദിവസം കൊണ്ട് രണ്ടായിരത്തിലധികം പനി ബാധിതർ ജില്ലയിലെ സർക്കാർ ആശുപത്രികളിൽ ചികിൽസ തേടിയത്. സ്വകാര്യ ആശുപത്രികളിലെ കണക്കു കൂടി വരുമ്പോൾ ഇത് അധികമാവുമെന്നാണ് റിപോർട്ടുകൾ. ദിവസവും മുന്നൂറിലധികം രോഗികളാണ് പനി ബാധിച്ച് സർക്കാർ ആശുപത്രികളിലെത്തുന്നത്.

തുടർച്ചയായ മഴയും, വൃത്തിഹീനമായ സാഹചര്യവും അസുഖങ്ങൾ കൂടുന്നതിന് ഇടയാക്കിയിട്ടുണ്ട്. അതിൽ തന്നെ, ഡെങ്കിപ്പനിയും വർധിച്ചു വരുന്നതായി ഡോക്ടർമാർ പറയുന്നു. മിക്കയിടത്തും വെള്ളം കെട്ടിനിൽക്കുന്ന സാഹചര്യമാണുള്ളത്. ഇത് കൊതുകുകൾ പെരുകുന്നതിനു കാരണമാകുന്നു.

ആളുകളിലെ മാസ്ക് ഉപയോഗം പ്രോൽസാഹിപ്പിക്കാനും ആരോഗ്യവകുപ്പ് നിർദേശിക്കുന്നുണ്ട്. തിളപ്പിച്ചാറിയ വെള്ളം മാത്രം കുടിക്കാനും അനാവശ്യ ആശുപത്രി സന്ദർശനങ്ങൾ ഒഴിവാക്കാനും ആരോഗ്യ വകുപ്പ് നിർദേശിച്ചു.

Next Story

RELATED STORIES

Share it