Latest News

കാനഡയില്‍ വന്ധ്യതാ ചികില്‍സാ തട്ടിപ്പ്: പരിശോധനയില്‍ 100 പേരില്‍ കണ്ടെത്തിയത് ഡോക്ടറുടെ ബീജം

കാനഡയില്‍ വന്ധ്യതാ ചികില്‍സാ തട്ടിപ്പ്: പരിശോധനയില്‍ 100 പേരില്‍ കണ്ടെത്തിയത് ഡോക്ടറുടെ ബീജം
X

ഒട്ടാവ: വന്ധ്യതാ ചികില്‍സയ്‌ക്കെത്തിയവര്‍ക്ക് സ്വന്തം ബീജം നല്‍കിയ ഡോക്ടറുടെ ലൈസന്‍സ് റദ്ദാക്കി. കാനഡയിലാണ് വന്ധ്യതാ ചികില്‍സയ്‌ക്കെത്തിയവരെ ഡോക്ടര്‍ കബളിപ്പിച്ചത്. 100 ഓളം പേരില്‍ ഡോക്ടറുടെ ബീജം നിക്ഷേപിച്ചതായി പരിശോധനയില്‍ തെളിഞ്ഞിട്ടുണ്ട്. ഡോക്ടര്‍ക്കെതിരെ വ്യാപകമായ പരാതിയേത്തുടര്‍ന്ന് നിയോഗിച്ച അച്ചടക്ക സമിതിയാണ് ഡോക്ടറുടെ ലൈസന്‍സ് റദ്ദാക്കിയത്. 30 ദിവസത്തിനുള്ളില്‍ 10,730 ഡോളര്‍ പിഴയീടാക്കാനും നിര്‍ദേശിച്ചു. ചികില്‍സ കഴിഞ്ഞ് നൂറോളം കുട്ടികള്‍ ജനിച്ചെന്നാണ് പരാതി. സമിതിയുടെ കണ്ടെത്തലില്‍ 11 പേരില്‍ സ്വന്തം ബീജം തന്നെയാണ് ഡോക്ടര്‍ ഉപയോഗിച്ചത്. 80കാരനായ ബെര്‍നാഡ് നോര്‍മാന്‍ ബാര്‍വിന്‍ ആണ് കൃത്രിമ ബീജ സംഘലന ചികില്‍സയില്‍ തട്ടിപ്പ് കാണിച്ചത്.

യഥാര്‍ഥ പിതാവിനെ കണ്ടെത്താനായി ഡോക്ടറുടെ ചികില്‍സയിലൂടെ ജനിച്ച കുട്ടി മുതിര്‍ന്നപ്പോള്‍ നടത്തിയ അന്വേഷണമാണ് തട്ടിപ്പ് പുറത്തുകൊണ്ടുവന്നത്. പാരമ്പര്യ രോഗം പിടിപെട്ട മറ്റൊരു കുട്ടിയുടെ ജനിതക ഘടന പരിശോധിച്ചതും വഴിത്തിരിവായി. പാരമ്പര്യത്തില്‍ ആര്‍ക്കും അത്തരമൊരു രോഗം ഇല്ലാതിരുന്നതാണ് സംശയത്തിന് കാരണമായത്.

Next Story

RELATED STORIES

Share it