ആരാണ് കേരള മുസ്‌ലിം പശ്ചാത്തലത്തിൽ 'റീഫോം' അല്ലെങ്കിൽ നവോത്‌ഥാനം എന്ന വാക്ക് ആദ്യമായി ഉപയോഗിച്ചത്?

'റീഫോം' എന്ന പദം തിരഞ്ഞെടുത്തു ഉപയോഗിച്ചതിനും, മില്ലറുടെ മത-ആശയലോകത്തിനും എന്തെങ്കിലും ബന്ധമുണ്ടോ?

ആരാണ് കേരള മുസ്‌ലിം പശ്ചാത്തലത്തിൽ

ഡോ. എം എച്ച് ഇല്യാസ്‌

ആരാണ് കേരള മുസ്‌ലിം പശ്ചാത്തലത്തിൽ 'റീഫോം' അല്ലെങ്കിൽ നവോത്‌ഥാനം എന്ന വാക്ക് ആദ്യമായി ഉപയോഗിച്ചത്.ഇരുപതാം നൂറ്റാണ്ടിന്റെ ആദ്യപകുതിയിൽ തുടങ്ങി രണ്ടാം പകുതിയിൽ സജീവമായ 'ഇസ്ലാഹി-സലഫി ധാരകൾ നടത്തിയ മതപരിഷ്കരണ പ്രവർത്തനങ്ങളെ കുറിക്കാനാണ് ഈ വാക്ക് ഇന്ന് പൊതുവിൽ ഉപയോഗിക്കപ്പെടുന്നത്. കേരളത്തിൽ നടന്ന മതപരിഷ്കരണത്തെ യൂറോപ്യൻ മാതൃകയിൽ അങ്ങിനെ വിളിക്കാമോ എന്നതൊരു ചോദ്യമാണ്. നേരത്തെയും മതപരിഷ്കരണപ്രവർത്തനങ്ങൾ നടന്നിട്ടില്ലേ?, അതൊന്നും നവോത്‌ഥാനത്തിന്റെ പരിധിയിൽ വരില്ലേ?

എന്തായാലും ആദ്യകാല മുജാഹിദുകളല്ല ഈ പദം ഉപയോഗിച്ചത്. അവരിൽ പലരും ഇസ്ലാഹി എന്ന പദത്തിനാണ് ഊന്നൽ കൊടുത്തിരുന്നത്. അതിനു നേരിട്ട് ഈ അർഥം വരുന്നില്ല. ആയിരത്തി തൊള്ളായിരത്തി എഴുപതുകൾ വരെ അങ്ങിനെയൊരു പദം ഉപയോഗിച്ച് കാണുന്നുമില്ല. പിന്നെയാരെന്ന അന്വേഷണം എത്തിനിന്നതു റോളണ്ട് മില്ലറിലാണ്. അദ്ദേഹത്തിന്റെ 'മാപ്പിള മുസ്‌ലിംസ് ഓഫ് കേരള' എന്ന പുസ്തകം വ്യാപകമായി വായിക്കപ്പെട്ട, പിന്നീടുവന്ന പല പഠനങ്ങളേയും ആഴത്തിൽ സ്വാധീനിച്ച ഒരു കൃതിയാണ്.

'റീഫോം' എന്ന പദം തിരഞ്ഞെടുത്തു ഉപയോഗിച്ചതിനും, മില്ലറുടെ മത-ആശയലോകത്തിനും എന്തെങ്കിലും ബന്ധമുണ്ടോ? ചിലപ്പോൾ ഒരു യാദൃശ്ചികതയാവാം, കാനഡകാരനായ മില്ലർ ഒരു പ്രൊട്ടസ്റ്റന്റ് പാതിരിയാണ്. പാശ്ചാത്യലോകത്തു ക്രിസ്തുമതത്തിനുള്ളിൽ പ്രൊട്ടസ്റ്റന്റുകൾ നടത്തിയ 'മത-സാമൂഹിക നവോത്‌ഥാന ശ്രമങ്ങളുടെ ഒരു സ്വാധീനം മനസ്സിൽ വെച്ചുകൊണ്ടാണോ മില്ലർ ഇങ്ങിനെ പ്രയോഗിച്ചെതെന്നു സ്വാഭാവികമായും സംശയിക്കാവുന്നതാണ്. അതല്ലെങ്കിൽ കേരളത്തിൽ പൊതുവിൽ വ്യത്യസ്ത മത-ജാതി വിഭാഗങ്ങൾക്കിടയിൽ നടന്ന സാമൂഹിക നവോത്‌ഥാനം തന്നെയാണ് മുസ്‌ലിം സമുദായത്തിലും നടന്നതെന്ന അബദ്ധ ധാരണ വെച്ച് പുലർത്തികൊണ്ടാണോ? രണ്ടാമത്തേതാവാൻ സാധ്യത കുറവാണ്, അങ്ങിനെയായിരുന്നെങ്കിൽ ഒരു സോഷ്യൽ ഈക്വലൈസർ എന്ന നിലയിൽ കേരളത്തിലെ ക്രിസ്തുമത വിഭാഗങ്ങൾക്കിടയിൽ നടന്ന സമാന പ്രവർത്തനങ്ങളെ കുറിക്കാനും ഇതേ പദം തന്നെയല്ലേ ഉപയോഗിക്കേണ്ടിയിരുന്നത്.

ഇങ്ങിനെയൊക്കെ ചിന്തിക്കാൻ കാരണം കാരശ്ശേരി മാഷുടെ മാതൃഭൂമിയിൽ രണ്ടായിരത്തി പത്തിൽ പ്രസിദ്ധീകരിച്ച 'ആ വഹാബിയല്ല ഈ വഹാബിയെന്ന' എന്ന ലേഖനമാണ്. മാഷുടേതടക്കമുള്ള 'മതപരിഷ്കരണ' പ്രസ്ഥാനങ്ങളെ കുറിച്ചുള്ള പല വിശകലനങ്ങളും മില്ലറുടെ ഇറക്കുമതി ചെയ്ത ആശയത്തിൽ തട്ടി വീണിട്ടുണ്ട്.

മില്ലറുടെ പഠന-അന്വേഷണങ്ങളുടെ മറ്റൊരു പ്രത്യേകത അദ്ദേഹം ചെല്ലുന്ന ഇടങ്ങൾ/താമസിക്കുന്ന സ്ഥലങ്ങൾ അല്ലെങ്കിൽ താമസിപ്പിക്കുന്ന ആളുകൾ തുടങ്ങിയവ ചെലുത്തിയ സ്വാധീനമാണ്. അതൊരു മോശപ്പെട്ട കാര്യമാണ് എന്ന അർത്ഥത്തിലല്ല. മറിച്ചു ഈ പഠനങ്ങളിൽ എം ഇ എസ് പോലുള്ള എലീറ്റ് സംഘടനകൾക്കു കിട്ടുന്ന അമിത പ്രാധാന്യമാണ് പ്രശനം.

RELATED STORIES

Share it
Top