Latest News

വയോധിക നിപ നെഗറ്റീവ്; ഖബര്‍ അടക്കാന്‍ അനുമതി

വയോധിക നിപ നെഗറ്റീവ്; ഖബര്‍ അടക്കാന്‍ അനുമതി
X

പരപ്പനങ്ങാടി: കോട്ടക്കലില്‍ നിപ ബാധിച്ച് മരിച്ച യുവതിയോടൊപ്പം ആശുപത്രിയില്‍ കഴിഞ്ഞിരുന്ന പരപ്പനങ്ങാടി സ്വദേശിനിയായ വയോധികയുടെ മൃതദേഹം ഖബര്‍ അടക്കാന്‍ അനുമതി. പരപ്പനങ്ങാടി പുത്തരിക്കല്‍ പാലശ്ശേരി ബീരാന്‍ കുട്ടിയുടെ ഭാര്യ കെ വി ഫാത്വിമ ബീവി(78)യുടെ മൃതദേഹം ഖബര്‍ അടക്കാനാണ് അനുമതി. പ്രാഥമിക പരിശോധനയില്‍ ഫാത്വിമയ്ക്ക് നിപയില്ലെന്ന് കണ്ടെത്തിയതിനെ തുടര്‍ന്നാണ് അനുമതി.

ഫാത്തിമ കോട്ടക്കലിലെ സ്വകാര്യ ആശുപത്രിയില്‍ ശസ്ത്രക്രിയ കഴിഞ്ഞ് ചികിത്സയിലിരിക്കെയാണ് നിപ രോഗിയെ തീവ്രപരിചരണ വിഭാഗത്തില്‍ പ്രവേശിപ്പിക്കുന്നതും പിന്നീട് യുവതി മരിക്കുന്നതും. ഇതിനിടെയാണ് ഫാത്വിമ ബീവി മരിച്ചത്. അതിസമ്പര്‍ക്ക പട്ടികയിലുള്ള ആളായതിനാല്‍ പരിശോധന നടത്താതെ മറവ് ചെയ്യരുതെന്നാണ് അധികൃതര്‍ പറഞ്ഞത്. ഇന്ന് രാത്രി 8 മണിക്ക് പരപ്പനങ്ങാടി പനയത്ത് ജുമാമസ്ജിദില്‍ ഖബര്‍സ്ഥാനില്‍ അടക്കും.

മക്കള്‍: ആയിശ ബീവി, ബീരാന്‍കോയ, ഷറഫുദ്ദീന്‍, നൗഷാദ്, ഷമീം. മരുമക്കള്‍: അഷ്‌റഫ്, സൗജത്ത്, ഫൗസിയ, ഹസീന, മുഹ്‌സിന.

Next Story

RELATED STORIES

Share it