Latest News

പിതാവിനെയും മകനെയും കൊലപ്പെടുത്തി; അയല്‍വാസി അറസ്റ്റില്‍

പിതാവിനെയും മകനെയും കൊലപ്പെടുത്തി; അയല്‍വാസി അറസ്റ്റില്‍
X

ന്യൂഡല്‍ഹി: ഡല്‍ഹിയിലെ അളക്‌നന്ദയില്‍ പിതാവിനെയും മകനെയും അയല്‍വാസി കൊലപ്പെടുത്തി. രാകേഷ് സൂദ് (62) മകന്‍ കരണ്‍ (27) എന്നിവരാണ് കൊല്ലപ്പെട്ടത്. സംഭവത്തില്‍ ആസാദ് എന്നയാളെ പോലിസ് അറസ്റ്റ് ചെയ്തു. ആക്രമം തടയാന്‍ ശ്രമിച്ച ഇവരുടെ ബന്ധുവിന് പരിക്കേറ്റിട്ടുണ്ട്. ഇരുവരും താമസിക്കുന്ന ഫ്‌ലാറ്റിലാണ് സംഭവം

ഫ്‌ലാറ്റില്‍ മറ്റൊരു ബ്ലോക്കില്‍ താമസിക്കുന്ന ആസാദ് ഇവരുടെ ഫ്‌ലാറ്റില്‍ എത്തുകയും തുടര്‍ന്നുണ്ടായ തര്‍ക്കം ആക്രമത്തില്‍ കലാശിക്കുകയായിരുന്നു. വാക്കു തര്‍ക്കത്തിനിടെ പ്രതി കത്തിയെടുത്ത് രാകേഷിനെയും കരണിനെയും കുത്തി. ആക്രമത്തിന് ശേഷം ആസാദ് സംഭവസ്ഥലത്ത് നിന്ന് രക്ഷപ്പെട്ടു. സാമ്പത്തിക തര്‍ക്കമാകാം കൊലപാതകത്തിന് പിന്നിലെന്നാണ് പോലിസ് സംശയിക്കുന്നത്.

പരിക്കേറ്റ ഇരുവരെയും ഉടന്‍ തന്നെ ആശുപത്രിയില്‍ എത്തിച്ചുവെങ്കിലും ചികില്‍സയിലായിരിക്കെ മരണം സംഭവിക്കുകയായിരുന്നു. സിസിടിവി ദൃശ്യങ്ങളുടെ അടിസ്ഥാനത്തില്‍ പോലിസ് പ്രതിയെ പിടികൂടി അറസ്റ്റ് ചെയ്തു.

Next Story

RELATED STORIES

Share it