Latest News

പണം മോഷ്ടിച്ചെന്നാരോപിച്ച് മകളെ ശ്വാസംമുട്ടിച്ച് കൊലപ്പെടുത്തി; പിതാവ് അറസ്റ്റില്‍

പണം മോഷ്ടിച്ചെന്നാരോപിച്ച് മകളെ ശ്വാസംമുട്ടിച്ച് കൊലപ്പെടുത്തി; പിതാവ് അറസ്റ്റില്‍
X

ബുലന്ദ്ഷഹര്‍: പ്രായപൂര്‍ത്തിയാകാത്ത മകളെ ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തിയ കേസില്‍ പിതാവ് അറസ്റ്റില്‍. ഉത്തര്‍പ്രദേശിലെ ബിചൗള ഗ്രാമത്തിലാണ് സംഭവം. വീട്ടില്‍ നിന്ന് പണം മോഷ്ടിച്ചുവെന്നാരോപിച്ചാണ് ഏഴാം ക്ലാസ് വിദ്യാര്‍ഥിനിയായ സോന (13)യെ പിതാവ് അജയ് ശര്‍മ്മ (40) യാണ് കൊലപ്പെടുത്തിയത്. വെള്ളിയാഴ്ച വൈകുന്നേരം നാലുമണിയോടെയാണ് സംഭവം പുറത്തറിയുന്നത്. അനുപ്ഷഹര്‍ പോലിസ് സ്റ്റേഷന്‍ പരിധിയിലെ പാലത്തിനടിയിലെ കുറ്റിക്കാട്ടില്‍ സ്‌കൂള്‍ യൂണിഫോമില്‍ പെണ്‍കുട്ടിയുടെ മൃതദേഹം കണ്ടെത്തിയതായി പോലിസിന് ഒരു ഫോണ്‍ കോള്‍ ലഭിച്ചു. തുടര്‍ന്ന് പോലിസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിക്കുകയായിരുന്നു.

ചോദ്യം ചെയ്യലില്‍ നിന്ന് പുറത്തുവന്ന വിവരങ്ങള്‍ പ്രകാരം, വ്യാഴാഴ്ച സ്‌കൂള്‍ കഴിഞ്ഞ ശേഷം പിതാവ് മകളെ കൂട്ടിക്കൊണ്ടുപോയിരുന്നു. തുടര്‍ന്ന് വയലില്‍ കൊണ്ടുപോയി സ്‌കാര്‍ഫ് ഉപയോഗിച്ച് കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തി. മൃതദേഹം കനാലിലേക്ക് വലിച്ചെറിഞ്ഞുവെന്നും പോലിസ് പറഞ്ഞു. കുട്ടിയുടെ സ്‌കൂള്‍ ബാഗ് വയലില്‍ നിന്നാണ് ലഭിച്ചത്.

കഴിഞ്ഞ കുറച്ച് ദിവസങ്ങളായി പെണ്‍കുട്ടി വീട്ടില്‍ നിന്ന് പണം മോഷ്ടിക്കാറുണ്ടെന്ന വിവരം മാതാപിതാക്കള്‍ക്കിടയില്‍ തര്‍ക്കത്തിന് കാരണമായിരുന്നു. മകള്‍ ബന്ധുവീട്ടിലേക്കു പോയതാണെന്നും കുറച്ച് ദിവസത്തേക്ക് സ്‌കൂളില്‍ വരില്ലെന്നുമാണ് പിതാവ് സ്‌കൂള്‍ അധികൃതരെ അറിയിച്ചതെന്ന് പോലിസ്

പറഞ്ഞു.

Next Story

RELATED STORIES

Share it