പ്രായപൂര്‍ത്തിയാകാത്ത മകളെ പീഡിപ്പിച്ച് ഗര്‍ഭിണിയാക്കിയ കേസില്‍ പിതാവ് അറസ്റ്റില്‍
ബന്ധുവായ പത്താം ക്ലാസുകാരനാണ് തന്നെ പീഡിപ്പിച്ചതെന്നാണ് ആദ്യം പെണ്‍കുട്ടി പറഞ്ഞത്.

കണ്ണൂര്‍: തളിപറമ്പില്‍ പ്രായപൂര്‍ത്തിയാകാത്ത മകളെ പീഡിപ്പിച്ച് ഗര്‍ഭിണിയാക്കിയ കേസുമായി ബന്ധപ്പെട്ട് പിതാവിനെ പോലീസ് അറസ്റ്റ് ചെയ്തു. ഖത്തറില്‍ നിന്ന് കണ്ണൂരില്‍ എത്തിയപ്പോള്‍ വിമാത്താവളത്തില്‍ വച്ചാണ് പ്രതിയെ പൊലീസ് അറസ്റ്റു ചെയ്തത്. പതിമൂന്നു വയസുള്ള മകളെ പീഡിപ്പിച്ച് ഗര്‍ഭിണിയാക്കിയ ശേഷം വിദേശത്തേക്ക് കടക്കുകയായിരുന്നു. ലോക്ഡൗണിന് തൊട്ടുമുമ്പാണ് ഇയാള്‍ മകളെ പീഡിപ്പിച്ചത്.
വിദേശത്ത് ജോലി ചെയ്യുന്ന പിതാവ് നാട്ടില്‍ എത്തിയപ്പോഴാണ് പെണ്‍കുട്ടിയെ പല തവണയായി പീഡിപ്പിച്ചത്. കഴിഞ്ഞ ദിവസം ശാരീരിക അസ്വസ്ഥത അനുഭവപെട്ടതിനെ തുടര്‍ന്ന് പെണ്‍കുട്ടിയെ ആശുപത്രിയില്‍ എത്തിച്ചപ്പോഴാണ് ആറുമാസം ഗര്‍ഭിണിയാണെന്ന വിവരം പുറത്തറിഞ്ഞത്. സംഭവം വിദേശത്തുള്ള പിതാവിനെ അറിയിച്ചിരുന്നു. എന്നാല്‍, പിതാവ് ഭീഷണിപ്പെടുത്തിയതിനെ തുടര്‍ന്ന് കുട്ടി പൊലീസിനോട് ആദ്യം സത്യാവസ്ഥ തുറന്നു പറഞ്ഞിരുന്നില്ല. ബന്ധുവായ പത്താം ക്ലാസുകാരനാണ് തന്നെ പീഡിപ്പിച്ചതെന്നാണ് ആദ്യം പെണ്‍കുട്ടി പറഞ്ഞത്. 2019 ഡിസംബറില്‍ വീട്ടില്‍ ആളില്ലാത്ത ദിവസം ബന്ധുവായ പത്താം ക്ലാസുകാരന്‍ മൊബൈല്‍ ഫോണില്‍ അശ്ലീല ദൃശ്യങ്ങള്‍ കാണിച്ച് പീഡിപ്പിച്ചെന്ന് ചൂണ്ടിക്കാട്ടിയാണ് പൊലീസില്‍ പരാതി നല്‍കിയിരുന്നത്. എന്നാല്‍ പെണ്‍കുട്ടിയുടെ മൊഴിയില്‍ കണ്ടെത്തിയ ചില വൈരുദ്ധ്യങ്ങള്‍ അന്വേഷണ ഉദ്യോഗസ്ഥരില്‍ സംശയമുയര്‍ത്തി. തുടര്‍ന്ന്് വനിതാ പൊലീസുകാരും കൗണ്‍സിലിംങ്ങ് വിദഗ്ധരും ചേര്‍ന്ന് കുട്ടിയോട് വിശദമായി സംസാരിച്ചു. അതോടെയാണ് പിതാവ് ഭീഷണിപ്പെടുത്തിയതിനാലാണ് ബന്ധുവായ പത്താം ക്ലാസുകാരനാണ് തന്നെ പീഡിപ്പിച്ചതെന്ന് ആദ്യം മൊഴി നല്‍കിയതെന്ന് പെണ്‍കുട്ടി പറഞ്ഞത്. പിതാവ് പലതവണ പീഡനത്തിന് ഇരയാക്കിയെന്നും പെണ്‍കുട്ടി പോലിസിനോട് വെളിപ്പെടുത്തി.
RELATED STORIES
അന്വേഷണ മികവ്: കേരളത്തിലെ എട്ട് ഉദ്യോഗസ്ഥര്ക്ക് കേന്ദ്രത്തിന്റെ...
12 Aug 2022 7:18 AM GMTഅനധികൃത നിര്മാണം: യുപിയില് ബിജെപി നേതാവിന്റെ ഓഫിസ് കെട്ടിടം...
12 Aug 2022 2:34 AM GMTഒമാനില് നിന്ന് സ്വര്ണവുമായെത്തിയ യുവാവിനെ തട്ടിക്കൊണ്ടുപോയി...
12 Aug 2022 1:02 AM GMTഇസ്രായേലി നരനായാട്ടില് ഗസയില് കൊല്ലപ്പെട്ട 16 കുട്ടികള് ഇവരാണ്
11 Aug 2022 6:13 AM GMTഇടുക്കിയില് വില്പ്പനയ്ക്കായി കൊണ്ടുവന്ന ആനക്കൊമ്പുമായി ഒരാള്...
11 Aug 2022 4:12 AM GMTമദ്യപാനത്തിനിടെ തര്ക്കം: അനുജന് ജ്യേഷ്ഠനെ കുത്തിക്കൊലപ്പെടുത്തി
11 Aug 2022 2:03 AM GMT