മദ്യലഹരിയില്‍ 12 വയസ്സുകാരനായ മകനെ കൊലപ്പെടുത്താന്‍ ശ്രമിച്ച കേസില്‍ പിതാവ് അറസ്റ്റില്‍
മകന്റെ കഴുത്തില്‍ തുണി ചുറ്റിക്കെട്ടിയ ശേഷം ഒരറ്റം വീട്ടുമുറ്റത്തെ പ്ലാവിന്റെ മുകളിലും കെട്ടിയിട്ടു. അമ്മയും സമീപവാസികളും ചോദിക്കാനെത്തിയപ്പോള്‍ ചിരവയ്ക്ക് മകനെ അടിക്കുകയായിരുന്നുവെന്ന് പോലിസ് പറയുന്നു.
BY APH6 Nov 2019 7:17 PM GMT

X
APH6 Nov 2019 7:17 PM GMT
ചേര്‍ത്തല: മദ്യലഹരിയില്‍ പന്ത്രണ്ടു വയസ്സുകാരനായ മകന്റെ കഴുത്തില്‍ തുണി കെട്ടി മുറുക്കി കൊലപ്പെടുത്താന്‍ ശ്രമിച്ച കേസില്‍ പിതാവിനെ അറസ്റ്റ് ചെയ്തു.
മകന്റെ കഴുത്തില്‍ തുണി ചുറ്റിക്കെട്ടിയ ശേഷം ഒരറ്റം വീട്ടുമുറ്റത്തെ പ്ലാവിന്റെ മുകളിലും കെട്ടിയിട്ടു. അമ്മയും സമീപവാസികളും ചോദിക്കാനെത്തിയപ്പോള്‍ ചിരവയ്ക്ക് മകനെ അടിക്കുകയായിരുന്നുവെന്ന് പോലിസ് പറയുന്നു. തലയ്ക്കും കൈ കാലുകള്‍ക്കും പരിക്കേറ്റ മകനെ ചേര്‍ത്തല താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. തുടര്‍ന്ന് ഒളിവില്‍ പോയ പിതാവിനെ ചൊവ്വാഴ്ചയാണ് പിടികൂടിയത്.
ജുവനൈല്‍ ജസ്റ്റിസ്, കൊലപാതക ശ്രമം തുടങ്ങിയ വകുപ്പുകളിലാണ് കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നതെന്നു മാരാരിക്കുളം പോലിസ് പറഞ്ഞു. പിതാവിനെ റിമാന്റ് ചെയ്തു.
Next Story
RELATED STORIES
ടി പോക്കര് സാഹിബ് അനുസ്മരണം; പഠനോപകരണങ്ങള്‍ വിതരണം ചെയ്തു
6 Jun 2023 2:29 PM GMTതാമരശ്ശേരിയില്‍ ലഹരിമരുന്ന് നല്കി പീഡനം; പ്രതി പിടിയില്‍
6 Jun 2023 4:53 AM GMTപുല്‍പ്പള്ളി ബാങ്ക് തട്ടിപ്പ്: കെ കെ എബ്രഹാം കെപിസിസി ജനറല്‍...
2 Jun 2023 11:10 AM GMTജില്ലയിലെ വിദ്യാഭ്യാസ പ്രതിസന്ധിക്ക് ഉടന്‍ പരിഹാരം കാണണം: എസ്ഡിപിഐ
21 May 2023 9:16 AM GMTവയനാട് പാക്കേജ്; 25.29 കോടിയുടെ പദ്ധതികള്‍ക്ക് ഭരണാനുമതി
30 March 2023 2:19 PM GMTപുതിയ കോഴ്സുകള്‍, പുതിയ തൊഴില്‍ സാധ്യതകള്‍;പ്രതീക്ഷയായി അസാപ്പ്...
2 Oct 2022 4:38 AM GMT