കര്‍ഷക സമരം: പാര്‍ലമെന്റിലേക്ക് ട്രാക്ടര്‍ മാര്‍ച്ച് നടത്തുമെന്ന് രാകേഷ് ടികായത്ത്
ഇന്ത്യാ ഗേറ്റിന് സമീപത്തെ പാര്‍ക്കുകള്‍ ഉഴുതുമറിച്ച് അവിടെ കൃഷി നടത്തും.' ടികായത്ത് പറഞ്ഞു

X
NAKN23 Feb 2021 6:31 PM GMT
സികാര്‍ : മൂന്ന് കാര്‍ഷിക നിയമങ്ങളും പിന്‍വലിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ തയ്യാറാകാത്തപക്ഷം പാര്‍ലമെന്റിലേക്ക് ട്രാക്ടര്‍ മാര്‍ച്ച് നടത്തുമെന്ന് കര്‍ഷക നേതാവ് രാകേഷ് ടിക്കായത്ത്. പാര്‍ലമെന്റ് മാര്‍ച്ച് ആഹ്വാനത്തിന് കാത്തിരിക്കണമെന്നും അത് എപ്പോള്‍ വേണമെങ്കിലും വരാമെന്നും രാജസ്ഥാനിലെ സികാറില്‍ സംയുക്ത കിസാന്‍ മോര്‍ച്ച സംഘടിപ്പിച്ച കിസാന്‍ മഹാപഞ്ചായത്തിനെ അഭിസംബോധന ചെയ്യവെ അദ്ദേഹം പറഞ്ഞു.
'പ്രക്ഷോഭം നടത്തുന്ന കര്‍ഷകര്‍ പാര്‍ലമെന്റ് വളയും. നാല് ലക്ഷമല്ല, 40 ലക്ഷം ട്രാക്ടറുകള്‍ അവിടെയുണ്ടാവും. അതിന്റെ തീയതി കര്‍ഷക സംഘടനകള്‍ പിന്നീട് തീരുമാനിക്കും. ഇന്ത്യാ ഗേറ്റിന് സമീപത്തെ പാര്‍ക്കുകള്‍ ഉഴുതുമറിച്ച് അവിടെ കൃഷി നടത്തും.' ടികായത്ത് പറഞ്ഞു. രാജ്യത്തെ കര്‍ഷകരെ അവഹേളിക്കുന്നതിനുള്ള ഗൂഢാലോചന ജനുവരി 26 ന് രാജ്യതലസ്ഥാനത്തുണ്ടായ സംഘര്‍ഷത്തിന് പിന്നിലുണ്ടെന്നും അദ്ദേഹം ആരോപിച്ചു. രാജ്യത്തെ കര്‍ഷകര്‍ ത്രിവര്‍ണ പതാകയെ സ്‌നേഹിക്കുന്നു. എന്നാല്‍ രാജ്യത്തെ നേതാക്കളോട് അങ്ങനെയല്ലെന്നും രാകേഷ് ടികായത്ത് പറഞ്ഞു.
Next Story