Latest News

കര്‍ഷക സമരം കൊവിഡ് വ്യാപനത്തിന് കാരണമാവും: കര്‍ഷകരെ ഒഴിപ്പിക്കണമെന്നാവശ്യപ്പെട്ട് സുപ്രിംകോടയില്‍ ഹരജി

കര്‍ഷക സമരം കൊവിഡ് വ്യാപനത്തിന് കാരണമാവും: കര്‍ഷകരെ ഒഴിപ്പിക്കണമെന്നാവശ്യപ്പെട്ട് സുപ്രിംകോടയില്‍ ഹരജി
X

ന്യൂഡല്‍ഹി: കര്‍ഷകര്‍ കൂട്ടംകൂടി സമരം ചെയ്യുന്നതുവഴി കൊവിഡ് വ്യാപനം തീവ്രമാകുമെന്നാരോപിച്ച് നിയമവിദ്യാര്‍ത്ഥി സുപ്രിംകോടതിയില്‍ ഹരജി ഫയല്‍ ചെയ്തു. സമരം ചെയ്യുന്ന കര്‍ഷകരെ പൊതുജനങ്ങള്‍ക്ക് കൊവിഡ് വ്യാപനം ഉണ്ടാക്കാത്ത തരത്തിലുള്ള മൈതാനങ്ങളിലേക്ക് മാറ്റണമെന്നും സാമൂഹിക അകലമടക്കമുള്ള സുരക്ഷാനടപടികള്‍ പാലിക്കുന്നുവെന്ന് ഉറപ്പുവരുത്തണമെന്നുമാണ് ഹരജിക്കാരന്റെ ആവശ്യം.

നിയമവിദ്യാര്‍ത്ഥിയായ ഋഷഭ ശര്‍മയാണ് പരാതിയുമായി പരമ്മോന്നത കോടതിയെ സമീപിച്ചത്. സ്ഥിതിഗതികള്‍ അതീവ ഗുരുതരമാണെന്നും തന്റെ ഹരജി വേഗം കേള്‍ക്കണമെന്നും ഋഷഭ ശര്‍മയുടെ അഭിഭാഷകന്‍ ഓംപ്രകാശ് പരിഹാര്‍ അഭ്യര്‍ത്ഥിച്ചു.

സമരം നടത്താന്‍ നിര്‍ദേശിക്കപ്പെട്ട പ്രദേശത്തേക്ക് കര്‍ഷകരെ ഉടന്‍ മാറ്റാന്‍ ബന്ധപ്പെട്ട അധികാരികള്‍ക്ക് നിര്‍ദേശം നല്‍കണമെന്നും ഹരജിയിലുണ്ട്.

'ഇപ്പോള്‍ നടക്കുന്ന സമരം മൂലം ഡല്‍ഹിയില്‍ വാഹനഗതാഗതം താറുമാറായി. പലയിടങ്ങളിലും റോഡുകള്‍ തടസ്സപ്പെട്ടിട്ടുണ്ട്. രോഗികള്‍ക്കും മറ്റും ആശുപത്രികളിലേക്ക് പോകുന്നത് വലിയ ബുദ്ധിമുട്ടായി മാറി. ഡല്‍ഹിയില്‍ കൊവിഡ് വ്യാപനം വര്‍ധിക്കുന്ന സാഹചര്യമാണ് ഉള്ളതെന്ന കാര്യവും കോടതി കണക്കിലെടുക്കണമെന്ന് ഹരജിക്കാരന്‍ ആവശ്യപ്പെട്ടു.

Next Story

RELATED STORIES

Share it