Latest News

കര്‍ഷക സമരം: ഹരിയാനയിലും ബിജെപി മുന്നണിയില്‍ പൊട്ടിത്തെറി

കര്‍ഷക സമരം: ഹരിയാനയിലും ബിജെപി മുന്നണിയില്‍ പൊട്ടിത്തെറി
X

ന്യൂഡല്‍ഹി: കാര്‍ഷിക നിയമഭേദഗതിക്കെതിരേ വിവിധ സംസ്ഥാനങ്ങളിലെ കര്‍ഷകര്‍ തുടങ്ങിയ സമരം ഹരിയാന ഭരണകക്ഷിയില്‍ പൊട്ടിത്തെറിയുണ്ടാക്കുന്നതായി റിപോര്‍ട്ട്. ഹരിയാനയില്‍ എന്‍ഡിഎയ്‌ക്കൊപ്പമുണ്ടായിരുന്ന സ്വതന്ത്ര എംഎല്‍എ കാര്‍ഷിക നയത്തില്‍ പ്രതിഷേധിച്ച് മുന്നണി വിട്ടു. ബിജെപി-ജെജെപി സഖ്യത്തിലെ സ്വതന്ത്ര എംഎല്‍എയായ സോംബീര്‍ സിങ് സങ്‌വാനാണ് മുന്നണി വിട്ടത്. ദാദ്രിയില്‍ നിന്നാണ് സോംബീര്‍ സിങ് നിയമസഭയിലെത്തിയത്. ഹരിയാന പശുധന്‍ ബോര്‍ഡിന്റെ ചെയര്‍മാനായിരുന്ന സോംബീര്‍ സിങ് ഏകദേശം ഒരു മാസം മുമ്പാണ് ചുമതല ഏറ്റെടുത്തത്.

സര്‍വ് കാപ് പഞ്ചായത്തിന്റെ യോഗം കൂടുതല്‍ പേരോട് സമരരംഗത്തിറങ്ങാന്‍ ആവശ്യപ്പെട്ടിട്ടുണ്ട്. അതിന്റെ ഭാഗമായാണ് താന്‍ പശുധന്‍ ബോര്‍ഡിന്റെ ചെയര്‍മാന്‍ സ്ഥാനം രാജിവയ്ക്കുന്നതെന്ന് രാജി സമര്‍പ്പിച്ച ശേഷം സങ് വാന്‍ പറഞ്ഞു. താന്‍ സമരം ചെയ്യുന്ന കര്‍ഷകരോടൊപ്പമാണെന്നും അദ്ദേഹം പറഞ്ഞു.

നേരത്തെ രാജസ്ഥാനിലും എന്‍ഡിഎ മുന്നണിയില്‍ പ്രശ്‌നങ്ങള്‍ തലപൊക്കിയിരുന്നു.

Next Story

RELATED STORIES

Share it