Latest News

കര്‍ഷകന്‍ എന്നത് ഇന്ത്യയില്‍ വര്‍ഗപരമായി ആരുടെ പേരാണ്

കര്‍ഷകന്‍ എന്നത് ഇന്ത്യയില്‍ വര്‍ഗപരമായി ആരുടെ പേരാണ്
X

പ്രമോദ് ശങ്കരന്‍

കര്‍ഷക സമരം വിജയത്തിലേക്കെത്തിയപ്പോള്‍ ഇനി ചരിത്രം വര്‍ഗസമരത്തിന്റേത് മാത്രമാണെന്ന ഒരു പ്രചാരം കമ്മ്യൂണിസ്റ്റുകളുടെ പക്ഷത്തുനിന്ന് വ്യാപകമായി വന്നു. ജാതി പോലുള്ളവയുടെ സ്വാധീനം ഈ വര്‍ഗവിശകലനത്തിലൂടെ ഒളിച്ചുവയ്ക്കുന്നുവെന്നതാണ് ഈ പ്രചാരണത്തിന്റെ ഒരു ഫലം. ഇതിനെതിരേയാണ് പ്രമോദ് ശങ്കരന്‍ എഴുതുന്നത്.

''ഒന്നര വര്‍ഷം നീണ്ടുനിന്ന കര്‍ഷകസമരം വിജയം കൈവരിക്കുമ്പോള്‍ കേരളത്തിന്റെ രാഷ്ട്രിയ അന്തരീക്ഷത്തില്‍ കേള്‍ക്കുന്നത് ഇന്ത്യയില്‍ വര്‍ഗസമരത്തിന്റെ കാഹളം മുഴങ്ങിയെന്നും മറ്റൊരു സാമൂഹ്യ വൈരുധ്യങ്ങളും ഇന്ത്യക്ക് ബാധകമല്ലയെന്ന നിലയിലുള്ള പ്രചാരണങ്ങള്‍ ഇടതുപക്ഷ ബുദ്ധിജീവികള്‍ ഏറ്റെടുന്നതുമാണ്. ഈ സാഹചര്യത്തില്‍ കര്‍ഷകസമരത്തിന്റെ ജാതിബന്ധം പരിശോധിക്കപ്പെടേണ്ടതാണ്.

കര്‍ഷകര്‍ എന്ന് കേള്‍ക്കുമ്പോള്‍ ഓര്‍മയിലേക്ക് വരുന്ന ചിത്രം തൂമ്പയുമായി ചേറില്‍ കുളിച്ച് അര്‍ധനഗ്‌നനായി പാടത്തു നില്‍ക്കുന്ന ഒരു ശരീരമാണ്. എന്നാല്‍ ഈ ശരീരം ഒരു കര്‍ഷകന്റേതല്ല. കര്‍ഷകന്റെ ഭൂമിയില്‍ കൂലിക്ക് പണിയെടുക്കുന്ന ഭൂരഹിതനായ ഒരു കര്‍ഷക ത്തൊഴിലാളിയുടേതാണ്. ഇന്ത്യയില്‍ ആ കര്‍ഷകത്തൊഴിലാളി ദലിതരായിരിക്കും പിന്നാക്ക വിഭാഗങ്ങളായിരിക്കും. ആ കര്‍ഷകത്തൊഴിലാളിയുടെ വിണ്ടുകീറിയ കാലുകളും അവശമായ ശരീരങ്ങളുമാണ് കര്‍ഷക സമരത്തിന്റെ ചിത്രങ്ങളായി വ്യാപകമായി കമ്മ്യൂണിസ്റ്റ് പാര്‍ട്ടികള്‍ പ്രചരിപ്പിക്കുന്നത്''- അദ്ദേഹം എഴുതുന്നു.

പോസ്റ്റിന്റെ പൂര്‍ണരൂപം

കര്‍ഷക സമരത്തെ പിന്തുണക്കേണ്ടത് രാഷ്ട്രീയമായ ചുമതലയായിരിക്കുമ്പോള്‍ത്തന്നെ ചില ചോദ്യങ്ങള്‍ കൂടെ ഉണ്ടാവേണ്ടതുണ്ട്. ഒന്നര വര്‍ഷം നീണ്ടുനിന്ന കര്‍ഷകസമരം വിജയം കൈവരിക്കുമ്പോള്‍ കേരളത്തിന്റെ രാഷ്ട്രിയ അന്തരീക്ഷത്തില്‍ കേള്‍ക്കുന്നത് ഇന്ത്യയില്‍ വര്‍ഗസമരത്തിന്റെ കാഹളം മുഴങ്ങിയെന്നും മറ്റൊരു സാമൂഹ്യ വൈരുധ്യങ്ങളും ഇന്ത്യക്ക് ബാധകമല്ലയെന്ന നിലയിലുള്ള പ്രചാരണങ്ങള്‍ ഇടതുപക്ഷ ബുദ്ധിജീവികള്‍ ഏറ്റെടുന്നതുമാണ്. ഈ സാഹചര്യത്തില്‍ കര്‍ഷകസമരത്തിന്റെ ജാതിബന്ധം പരിശോധിക്കപ്പെടേണ്ടതാണ്.

കര്‍ഷകര്‍ എന്ന് കേള്‍ക്കുമ്പോള്‍ ഓര്‍മയിലേക്ക് വരുന്ന ചിത്രം തൂമ്പയുമായി ചേറില്‍ കുളിച്ച് അര്‍ധനഗ്‌നനായി പാടത്തു നില്‍ക്കുന്ന ഒരു ശരീരമാണ്. എന്നാല്‍ ഈ ശരീരം ഒരു കര്‍ഷകന്റേതല്ല. കര്‍ഷകന്റെ ഭൂമിയില്‍ കൂലിക്ക് പണിയെടുക്കുന്ന ഭൂരഹിതനായ ഒരു കര്‍ഷക ത്തൊഴിലാളിയുടേതാണ്. ഇന്ത്യയില്‍ ആ കര്‍ഷകത്തൊഴിലാളി ദലിതരായിരിക്കും പിന്നാക്ക വിഭാഗങ്ങളായിരിക്കും. ആ കര്‍ഷകത്തൊഴിലാളിയുടെ വിണ്ടുകീറിയ കാലുകളും അവശമായ ശരീരങ്ങളുമാണ് കര്‍ഷക സമരത്തിന്റെ ചിത്രങ്ങളായി വ്യാപകമായി കമ്മ്യൂണിസ്റ്റ് പാര്‍ട്ടികള്‍ പ്രചരിപ്പിക്കുന്നത്.



ഒന്നര വര്‍ഷം നീണ്ടുനിന്ന കര്‍ഷകസമരം വിജയിക്കുന്ന സാഹചര്യത്തില്‍ ഇന്ത്യയിലെ കര്‍ഷകര്‍ ആരാണ് എന്നുകൂടി പരിശോധിക്കേണ്ടിവരും. 500ല്‍പ്പരം കര്‍ഷക സംഘടനകളാണ് സമരം നടത്തിയത്. അതില്‍ ഇന്ത്യയിലെ വിവിധ കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയിലെ കര്‍ഷക സംഘടനകള്‍ കൂടി ഉള്‍പ്പെടുമെങ്കിലും സമരത്തിന്റെ നേതൃപരമായ പങ്ക് വഹിച്ചത് ടിക്കായത്തിനെപ്പോലുള്ള ജാതികള്‍ നേതൃത്വം നല്‍കുന്ന കര്‍ഷക സംഘടനകളാണ്.

ഹരിയാന, പഞ്ചാബ്, മധ്യപ്രദേശ് തുടങ്ങിയ സംസ്ഥാനങ്ങളിലെ വലിയ ഭൂഉടമകളും, മണ്ടികള്‍ നടത്തുന്ന ഗ്രാമത്തലവന്മാരുടെ നേതൃപരമായ പങ്കാണ് സമരത്തെ ഒന്നര വര്‍ഷം എല്ലാ പ്രതിസന്ധികളെയും അതിജീവിച്ചു പിടിച്ചുനിര്‍ത്തിയത്. ആരാണ് ഈ കര്‍ഷക സംഘങ്ങള്‍ എന്ന് നോക്കിയാല്‍ മനസിലാവുക അവര്‍ ജാട്ടുകളും ടിക്കായത്തുകളും സവര്‍ണ ജാതി സിഖ് സമുദായങ്ങളുമാണെന്നതാണ്. ഭൂ ഉടമകളായ സെമിന്ദര്‍മാരും ഗ്രാമമുഖ്യന്‍മാരുമായ ജാതികളും അതോടൊപ്പം ചെറുകിട ഭൂമിയുള്ള കൃഷിക്കാരും അവരുടെ ഭൂമിയില്‍ പണിയെടുക്കുന്ന കര്‍ഷകത്തൊഴിലാളികളും ഉള്‍പ്പെടെയുള്ളവരാണ് ഈ സമരത്തില്‍ പങ്കെടുത്തിരിക്കുന്നത്. വരാന്‍ പോകുന്ന തിരഞ്ഞെടുപ്പില്‍ ജാട്ടുകള്‍ പോലുള്ള പ്രബല ജാതികളുടെ വോട്ടുകള്‍ മുന്നില്‍ കണ്ടുകൊണ്ടാണ് ബിജെപി സര്‍ക്കാര്‍ നിയമം പിന്‍വലിച്ചത് എന്നുകൂടി ഓര്‍ക്കേണ്ടതാണ്.


കര്‍ഷക സമരത്തില്‍ പങ്കെടുത്തവര്‍ പിസ കഴിക്കുന്നതും ഇംഗ്ലീഷ് പറയുന്നതും, ബഎംഡബ്ല്യൂയില്‍ വന്നിറങ്ങുന്നതും എല്ലാം ഒരു അദ്ഭുതം പോലെയാണ് വാര്‍ത്തയായത്. അതില്‍ അദ്ഭുതപ്പെടാന്‍ ഒന്നുമില്ല. ഭൂസ്വാമിമാരായ ജാതികളുടെ മക്കളാണ് കാനഡയില്‍ നിന്നും അമേരിക്കയില്‍ നിന്നും പറന്നുവന്ന് സമരമുഖത്ത് ബഎംഡബ്ല്യൂയില്‍ വന്നതും ഇംഗ്ലീഷ് പറഞ്ഞു എല്ലാവര്‍ക്കും പിസ വിതരണം ചെയ്തതും.

വസ്തുതകള്‍ ഇതായിരിക്കെ ഇന്ത്യയിലെ വര്‍ഗസമരത്തിന്റെ യുഗപ്പിറവിയായി കര്‍ഷക സമരത്തെ ആഘോഷിക്കുന്ന കേരളത്തിലെ സവര്‍ണ ബുദ്ധിജീവികളും ഇന്ത്യയിലെ ഭൂബന്ധങ്ങളിലെ ജാതിയെ വര്‍ഗത്തിന്റെ മറവില്‍ മറച്ചുവെക്കുകയാണ്. ഉത്തരേന്ത്യയില്‍ കാലാക്കാലങ്ങളായി ഇതേ കൃഷിഭൂമിയില്‍ അടിമപ്പണിക്ക് സമാനമായ കൂലിപ്പണി എടുക്കുന്ന ദലിതരും പിന്നാക്കക്കാരും തങ്ങളുടെ ഭൂമിയിലുള്ള അവകാശത്തിനു വേണ്ടി സമരത്തിനിറങ്ങിയാല്‍ അതിനെ അടിച്ചമര്‍ത്താന്‍ മുന്നോട്ടുവരുന്നത് കര്‍ഷകര്‍ എന്നു വിളിക്കുന്ന ഇതേ സവര്‍ണ ജാതികള്‍ തന്നെയായിരിക്കും. അപ്പോള്‍ ഈ അവകാശപ്പെടുന്ന വര്‍ഗസമരം ജാതിസമരമായി മാറുമെന്നതാണ് ഇന്ത്യയെ സംബന്ധിച്ച് വാസ്തവം. മാത്രമല്ല കര്‍ഷക സമരത്തെ ഏറ്റെടുത്ത മുഖ്യധാര സമൂഹം ഈ ഭൂസമരങ്ങളെ എല്ലാ അര്‍ത്ഥത്തിലും ഉപേക്ഷിക്കുന്നതും കാണാനാവും.

ഇന്ത്യയിലെ കര്‍ഷകര്‍ വര്‍ഗപരമായി സംഘടിപ്പിക്കപ്പെടുമ്പോള്‍ ജാതിഘടനയിലെ കീഴ്ത്തട്ട് മനുഷ്യര്‍ അതില്‍ ഉള്‍പ്പെടുന്നില്ല. കര്‍ഷകര്‍ എന്നത് ദലിതരുടെ വര്‍ഗപരമായ മറ്റൊരു പേരുമല്ല. ഇന്ത്യയിലെ അധികാര / ഭൂബന്ധങ്ങളിലെ ജാതിയെ മറച്ചുവച്ച് കേവലമായ വര്‍ഗ സിദ്ധാന്തങ്ങളാല്‍ കുത്തുന്ന ചതിക്കുഴികള്‍ കൂടി തിരിച്ചറിഞ്ഞു കൊണ്ടാണ് വിശാല അര്‍ത്ഥത്തില്‍ കര്‍ഷകസമരത്തോട് രാഷ്ട്രീയ ഐക്യം പ്രഖ്യാപിക്കുന്നത്.

Next Story

RELATED STORIES

Share it